വെള്ളയമ്പലത്ത് ബിഎംഡബ്ല്യു കാറും ബൈക്കും ടാക്സി കാറും കൂട്ടിയിടിച്ച് അപകടം ; ദമ്പതികൾക്ക് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വെള്ളയമ്പലത്ത് കാറുകളും ബൈക്കും കൂട്ടിയിടിച്ച് അപകടം. ആൽത്തറയ്ക്ക് സമീപത്തെ ഇടറോഡിൽ നിന്ന് വെള്ളയമ്പലം–വഴുതയ്ക്കാട് പ്രധാന റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ബുള്ളറ്റിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകട പരമ്പര ഉണ്ടായത്. ബിഎംഡബ്ല്യു കാറും ദമ്പതികൾ സഞ്ചരിച്ചിരുന്ന ബുള്ളറ്റും ടാക്സി എർടിഗയുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റടക്കം റോഡിലേക്ക് തെറിച്ചുവീണ ശ്രീകാര്യം പാങ്ങപ്പാറ മാങ്കുഴി സ്വദേശികളായ ബിജിത്ത് (43), ഭാര്യ വിദ്യ (43) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ആൻഡ് റെസ്ക്യൂ സേനാംഗങ്ങളും പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. കാർ തകർന്നിട്ടുണ്ടെങ്കിലും യാത്രികർക്ക് കാര്യമായ പരിക്കില്ലെന്നാണ് വിവരം. ബൈക്ക് യാത്രക്കാരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് റോഡിൽ വീണ ഓയിലും അവശിഷ്ടങ്ങളും ഫയർഫോഴ്സ് വെള്ളം ഒഴിച്ച് വൃത്തിയാക്കിയ ശേഷമാണ് ഈ വഴിയിലുള്ള ഗതാഗതം പുനസ്ഥാപിച്ചത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...