കുന്നംകുളം : സിറ്റി ഗ്യാസ് പദ്ധതിക്കായി റോഡരികില്‍ കുഴിച്ച കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികന് പരിക്കേറ്റ സംഭവത്തില്‍ അദാനി ഗ്രൂപ്പിനെതിരെ കുന്നംകുളം പോലീസ് കേസെടുത്തു. തലക്കോട്ടുകര ചിറയത്ത് വീട്ടില്‍ ജെയിംസിനാണ് കഴിഞ്ഞ ദിവസം പാറന്നൂരില്‍ ഗ്യാസ് പദ്ധതിക്കുവേണ്ടി കുഴിച്ച കുഴിയില്‍ വീണ് പരിക്കേറ്റത്. പൊതുജനങ്ങളുടെ ജീവന് അപകടകരമാകും വിധം സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലാതെ റോഡ് വെട്ടിപ്പൊളിച്ചുവെന്ന് കാണിച്ചാണ് കമ്പിനിക്കെതിരെ കേസെടുത്തത്.
റോഡിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികന് പരിക്കേറ്റു ; അദാനി ഗ്രൂപ്പിനെതിരെ കുന്നംകുളം പോലീസ് കേസെടുത്തു
RECENT NEWS
Advertisment