വ​ള​ര്‍​ത്തു നാ​യ​യെ സ്കൂ​ട്ട​റി​ല്‍ കെ​ട്ടി​വ​ലി​ച്ച സം​ഭ​വം; ഉടമ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : വളര്‍ത്തു നായയെ റോഡിലൂടെ സ്കൂട്ടറില്‍ കെട്ടിവലിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കരുനെച്ചി സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. ക്രൂര ദൃശ്യം കണ്ട നാട്ടുകാരാണ് സ്കൂട്ടർ തടഞ്ഞ് നായയെ രക്ഷിച്ചത്. എന്നാൽ നായയെ വീട്ടുകാർ തന്നെ വീണ്ടും കടത്തിക്കൊണ്ടുപോയി. പെരുങ്കുളം മുതല്‍ മുസ്ല്യാരങ്ങാടി വരെ മൂന്ന് കിലോമീറ്ററോളം ദൂരമാണ് നായയെ കെട്ടിവലിച്ചത്.

നാടുകടത്താനായാണ് സ്കൂട്ടറിനു പിന്നിൽ കെട്ടി കൊണ്ടുപോയതെന്ന് സേവ്യർ നാട്ടുകാരോട് പറഞ്ഞു. നായ ചെരിപ്പ് കടിച്ച് കേടുവരുത്തിയെന്നും ഇയാൾ വിശദീകരിച്ചു. സ്കൂട്ടർ തടയാൻ ശ്രമിച്ച നാട്ടുകാരോട് ഇയാൾ തട്ടിക്കയറുകയും ചെയ്തു. കൂടുതൽ ആളുകളെത്തിയതോടെ ഇയാൾ നായയെ മോചിപ്പിച്ചു. എന്നാൽ ഒപ്പമുണ്ടായിരുന്ന സഹോദരിയുടെ മകൻ നായയുമായി കടന്നു. സേവ്യർ സ്കൂട്ടറുമായും രക്ഷപെട്ടു. തുടർന്ന് മൃഗസ്നേഹികളുടെ സംഘടന എടക്കര പോലീസിൽ പരാതി നൽകുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...