കൊച്ചി : നടിയെ അക്രമിച്ച കേസിലെ സാക്ഷി വിസ്താരം കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഇന്ന് തുടരും. സംവിധായകന്‍ ലാലിന്റെ സാക്ഷി വിസ്താരമാണ് ഇന്ന് നടക്കുക. നടി അക്രമിക്കപ്പെട്ട ശേഷം ആദ്യം അഭയം തേടിയത് ലാലിന്റെ വീട്ടിലായായിരുന്നു. ലാലിന്റെ കുടുംബാംഗങ്ങളെയും സാക്ഷി വിസ്താരത്തിനായി വിളിപ്പിച്ചിട്ടുണ്ട്. നടി ഭാമയും ഇന്ന് കോടതിയില്‍ ഹാജരായേക്കും.
ഇതുവരെ 41 പേരുടെ സാക്ഷി വിസ്താരമാണ് പ്രത്യേക കോടതിയില്‍ നടന്നത്. സാക്ഷി വിസ്താരത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നത് ചോദ്യം ചെയ്ത് എട്ടാം പ്രതി ദിലീപ് നല്‍കിയ ഹർജി കോടതിയില്‍ നല്‍കിയിട്ടുണ്ട് . ഈ ഹർജി കോടതി ഇന്ന് പരിഗണിക്കും.