കൊറോണ വൈറസിനെ തുരത്താനുള്ള വാക്സിന്‍ കണ്ടെത്തിയതായി ഇസ്രയേല്‍

For full experience, Download our mobile application:
Get it on Google Play

ഇസ്രയേല്‍ : ആഗോളതലത്തില്‍ ഭീതി പടര്‍ത്തിയിരിക്കുന്ന കൊറോണ വൈറസിനെ തുരത്താനുള്ള വാക്സിന്‍ കണ്ടെത്തിയതായി ഇസ്രയേല്‍. വാക്സിന്‍ കണ്ടെത്തിയത് സംബന്ധിച്ച്‌ അടുത്തദിവസങ്ങളില്‍ത്തന്നെ പ്രഖ്യാപനമുണ്ടാകു മെന്നാണ് സൂചന. ഇസ്രയേല്‍ പത്രമായ ഹാരെറ്റ്‌സ് ആണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം, വാക്സിന്‍ കൂടുതല്‍ ലാബ് പരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും വിധേയമാക്കേണ്ടതുണ്ടെന്നും മാസങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ ആവശ്യമുണ്ടെന്നുമാണ് റിപ്പോർട്ട് .

ഇസ്രയേല്‍ പ്രധാനമന്ത്രി ബെ‍ഞ്ചമിന്‍ നെതന്യാഹുവിന്‍റെ ഓഫീസിന്‍റെ മേല്‍നോട്ടത്തിലുള്ള ഇസ്രയേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞരാണ് ഗവേഷണത്തില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ ഈ വിവരം ഇതുവരെ ഇസ്രയേല്‍ പ്രതിരോധമന്ത്രാലയമോ, മറ്റ് സ്ഥാപനങ്ങളോ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ലോകത്താകമാനം 126 രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന കൊറോണ വൈറസിന് വാക്സിന്‍ കണ്ടെത്തിയത് വലിയ ആശ്വാസമായാണ് ലോക രാഷ്ട്രങ്ങള്‍ കാണുന്നത്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കനുസരിച്ച്‌ നിലവില്‍ ആഗോളതലത്തില്‍ 20ലധികം വാക്‌സിനുകള്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളിലാണ്. 90 ദിവസത്തിനുള്ളില്‍ കൊറോണ വൈറസിനെ നേരിടാന്‍ വാക്‌സിന്‍ കണ്ടെത്തുമെന്ന് ചില ഇസ്രായേല്‍ ഗവേഷകര്‍ മുന്‍പ് അവകാശപ്പെട്ടിരുന്നു. ലോകം വളരെ പ്രതീക്ഷയോടെയാണ് ഇതിനെ കാണുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...