ബി. ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവന ; ഗുരുവായൂർ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണന്റെ ഹിന്ദു എം.എൽ.എ പരാമർശത്തിൽ പോലീസ് കേസെടുത്തു. ഗുരുവായൂർ പോലീസാണ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കറുടെ നിർദ്ദേശപ്രകാരം തൃശൂർ ജില്ലാകളക്ടറാണ് നടപടിയെടുത്തത്. 1951 ലെ 123(3) വകുപ്പ് പ്രകാരവും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരവുമാണ് പ്രസ്തുത പരാതിയിൽ കേസെടുക്കാൻ നിർദ്ദേശിച്ചത്. പ്രസ്തുത വ്യക്തി പങ്കുവെച്ച വീഡിയോ പ്രകാരം വോട്ട് തേടുന്നതിനായി ജാതി അല്ലെങ്കിൽ സാമുദായിക വികാരങ്ങൾ ഉപയോഗിച്ച് അഭ്യർത്ഥിക്കാൻ പാടില്ല.

പള്ളികൾ, ക്ഷേത്രങ്ങൾ അല്ലെങ്കിൽ മറ്റ് ആരാധനാലയങ്ങൾ എന്നിവ തെരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള വേദിയായി ഉപയോഗിക്കരുത് എന്ന മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. തുടർന്ന് ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം പ്രസ്തുത വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ഗുരവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആറിട്ട് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗമായി നാമനിർദേശം ചെയ്ത ഡോ. പി.കെ അബ്ദുൽ ജലീലിനെ ഒഴിവാക്കി...

0
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗമായി നാമനിർദേശം ചെയ്ത ഡോ. പി.കെ...

മുഖ്യമന്ത്രിക്കെതിരായ വിമർശനത്തിന് പിന്നാലെ അനൂപിനെയും, ജിന്‍റോ ജോണിനെയും പാർട്ടി മീഡിയ പാനലിൽ നിന്ന് ഒഴിവാക്കണം...

0
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരായ വിമർശനത്തിന് പിന്നാലെ അനൂപ് വി ആറിനെയും,...

കുമ്പഴ ചോരക്കളമാകുവാന്‍ കാത്തിരിക്കുന്ന നെറികെട്ട ഉദ്യോഗസ്ഥര്‍ : പൊതു മരാമത്തും കെ.എസ്.റ്റി.പിയും നഗരസഭയും ജനപ്രതിനിധികളും...

0
പത്തനംതിട്ട : പത്തനംതിട്ടയുടെ ഉപ നഗരമായ കുമ്പഴയില്‍ വാഹനാപകടങ്ങള്‍ പതിവായിട്ടും സുരക്ഷയൊരുക്കുവാന്‍ വിമുഖത...

നിതിൻ രാജിന്‍റെ മരണത്തിലെ മുഖ്യപ്രതി ഡോ. എംകെ റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച്...

0
കൊച്ചി: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ നിതിൻ രാജിന്‍റെ മരണത്തിലെ മുഖ്യപ്രതി ഡോ....