ഒമാനിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം നാലായി

For full experience, Download our mobile application:
Get it on Google Play

മസ്‌കത്ത് : ഒമാനിൽ ശക്തമായ മഴയും അപ്രതീക്ഷിത പ്രളയവും മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു. പ്രളയബാധിത പ്രദേശങ്ങളിൽ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെയും റോയൽ ഒമാൻ പോലീസിന്റെയും നേതൃത്വത്തിൽ ഞായറാഴ്ച പകലിലും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. തെക്കൻ ബാതിന ഗവർണറേറ്റിലെ ബർകയിൽ രണ്ടു മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ വാദിയിൽ കുത്തൊഴുക്കിൽ പെട്ട് രണ്ടു പേരും മബേല വിലായത്തിൽ ഒരു വാഹനം വാദിയിൽ ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് രണ്ട് പേരുമാണ് മരിച്ചത്. പാലക്കാട് തൃത്താല സ്വദേശിയായ ലുബിഷാദിന്റെയും സുഹൃത്ത് തൃത്താല സ്വദേശി യൂസഫിന്റെയും കുടുംബങ്ങളാണ് ബർകയിൽ അപകടത്തിൽ പെട്ട കാറിലുണ്ടായിരുന്നത്. യൂസഫിനു (38) പുറമെ, ലുബിഷാദിന്റെ ഭാര്യ ആനക്കര കുമ്പിടി സ്വദേശിനി ഷംലയും (32) അപകടത്തിൽ മരിച്ചു.

ഇവരുടെ മൃതദേഹങ്ങൾ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി കണ്ടെടുത്തു. യൂസഫിന്റെ മാതാവ് റംലത്തിനെ ഒഴുക്കിൽ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. നാല് കുട്ടികളുൾപ്പെടെ ഏഴുപേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. അപകടം നടന്ന സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്ററോളം മാറിയാണ് ഇവർ സഞ്ചരിച്ച വാഹനം കണ്ടെത്താനായത്. കെ.എം.സി.സി, പ്രവാസി വെൽഫെയർ, ഇൻകാസ് ഒമാൻ അടക്കമുള്ള മലയാളി സംഘടനകൾ തുടർനടപടികൾക്ക് നേതൃത്വം നൽകിവരികയാണ്. ഒമാനിൽ കനത്ത മഴയും പ്രളയവും റിപ്പോർട്ട് ചെയ്ത കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ നാല് മരണം റിപ്പോർട്ട് ചെയ്തതായി നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റ് വ്യക്തമാക്കി. പ്രളയജലത്തിൽ നിറഞ്ഞ വാദികൾ മുറിച്ചു കടക്കരുതെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. ശക്തമായ ഒഴുക്കിൽ നിമിഷങ്ങൾക്കകം വാഹനങ്ങൾ ഒഴുകിപ്പോകാൻ സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...