ജില്ലാപ്രസിഡന്റിന്റെ വ്യജ രേഖ നല്‍കി ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയ കോ​ണ്‍​ഗ്ര​സ്​ എ​സി​ന്‍റെ സെക്രട്ടറിക്കെതിരെ കേസ്‌

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്​ : ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​റി​യാ​തെ വ്യാ​ജ​രേ​ഖ ച​മ​ച്ച്‌​ കോ​ണ്‍​ഗ്ര​സ്​ എ​സി​ന്‍റെ ജി​ല്ല ക​മ്മി​റ്റി​യു​ടെ പേ​രി​ല്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ അ​ക്കൗ​ണ്ട്​ തു​ട​ങ്ങി​യ ഭാ​ര​വാ​ഹി​ക്കെ​തി​രെ കേ​സ്. ജി​ല്ല സെ​ക്ര​ട്ട​റി​യും സം​സ്​​ഥാ​ന നി​ര്‍​വാ​ഹ​ക​സ​മി​തി അം​ഗ​വു​മാ​യ സി.​പി ഹ​മീ​ദി​നെ​തി​രെ​യാ​ണ്​ ക​സ​ബ ​പോലീ​സ്​ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. ജി​ല്ല പ്ര​സി​ഡ​ന്‍​റ്​​​ സ​ത്യ​ച​ന്ദ്ര​ന്‍റെ പ​രാ​തി​യി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ്​ പോലീ​സ്​ കേ​സെ​ടു​ത്ത​ത്. വ്യാ​ജ​രേ​ഖ ച​മ​ക്ക​ല്‍, വ്യാ​ജ​രേ​ഖ യ​ഥാ​ര്‍​ഥ രേ​ഖ​യാ​യി അ​വ​ത​രി​പ്പി​ക്ക​ല്‍, വി​ശ്വാ​സ​വ​ഞ്ച​ന തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലാ​ണ്​ കേ​സ്.

പ്ര​സി​ഡ​ന്‍​റി​ന്‍റെ പേ​രും ഒ​പ്പും വ്യാ​ജ​മാ​യി ച​മ​ച്ചാ​ണ്​ അ​ക്കൗ​ണ്ട്​ തു​ട​ങ്ങി​യ​തെ​ന്ന്​ അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്​​ത​മാ​യ​താ​യി പോലീ​സ്​ പ​റ​ഞ്ഞു. സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ ചാ​ല​പ്പു​റം ശാ​ഖ​യി​ലാ​ണ്​ ജി​ല്ല പ്ര​സി​ഡ​ന്‍​റ​റി​യാ​തെ ഹ​മീ​ദ്​ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ തു​ട​ങ്ങി​യ​ത്. പ​രാ​തി​ക്കാ​ര​​നി​ല്‍​നി​ന്ന്​ വെ​ള്ളി​യാ​ഴ്ച ​പോ​ലീ​സ്​ വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ തേ​ടി​യി​രു​ന്നു. സ​ഹ​ക​ര​ണ ബാ​ങ്കി​നെ​തി​രെ അ​ന്വേ​ഷ​ണ​മി​ല്ലെ​ന്ന്​ ക​സ​ബ ​പോലീ​സ്​ അ​റി​യി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍​റ​റി​യാ​തെ കോ​ണ്‍​ഗ്ര​സ്​ എ​സി​ന്​ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ തു​ട​ങ്ങി​യ വാ​ര്‍​ത്ത ക​ഴി​ഞ്ഞ ദി​വ​സം റി​​പ്പോ​ര്‍​ട്ട്​ ചെ​യ്​​തി​രു​ന്നു. തു​ട​ര്‍​ന്ന്​ പാ​ര്‍​ട്ടി​യി​ല്‍ സം​സ്​​ഥാ​ന​ത​ല​ത്തി​ല്‍ സം​ഭ​വം വി​വാ​ദ​മാ​യി. ഈ ​മാ​സം 22 ന്​ ​ചേ​രു​ന്ന സം​സ്​​ഥാ​ന ക​മ്മി​റ്റി​യി​ല്‍ വി​ഷ​യം ച​ര്‍​ച്ച​യാ​കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...