യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു – കൊല്ലാൻ ശ്രമിച്ചു ; ഭർത്താവിനും സുഹൃത്തിനുമെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും വാഹനമിടിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ ഭർത്താവിനും ഇയാളുടെ സുഹൃത്ത് തളിപ്പറമ്പ് സ്വദേശിയായ അഷ്റഫ് എന്നിവർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. പതിനാറ് വർഷങ്ങൾക്ക് മുമ്പ് ഭർത്താവിന്റെ സമ്മതത്തോടെ സുഹൃത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും 2021 ൽ ബൈക്കിൽ പോകുമ്പോൾ ഭർത്താവ് തന്നെ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചുവെന്നുമാണ് യുവതി നൽകിയിരിക്കുന്ന പരാതി. പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

2006 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിദേശത്തായിരുന്ന ഭർത്താവ് നാട്ടിലെത്തിയതിന് ശേഷം സുഹൃത്തുമായി വീട്ടിൽ വരികയും ലഹരിമരുന്ന് കലർത്തിയ ശീതപാനീയം യുവതിക്ക് നൽകി ഇവരെ പീഡിപ്പിക്കുയുമായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഇതിന് ശേഷവും പലതവണ ഇയാൾ വീട്ടിൽ വന്നുവെന്നും യുവതി പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി ; സംഭവം എറണാകുളം...

0
കൊച്ചി: വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി....

കഞ്ചാവ് കടത്തതിനിടെ തലസ്ഥാനത്ത് പിടിയിലായത് 23 വർഷമായി ഒളിവിലായിരുന്ന പ്രതി

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവുമായി വരുന്നതിനിടെ തലസ്ഥാനത്ത് പിടിയിലായത് 23വർഷമായി ഒളിവിലായിരുന്ന...

സാറ്റലൈറ്റ് ഇന്റർനെറ്റ് : 1600 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ജിയോ ; സ്റ്റാർലിങ്കിന് വെല്ലുവിളി

0
സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനം ഒരുക്കുന്നതിനായി 1600 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി റിലയൻസ് ജിയോ....

കൊച്ചിയിൽ പാമ്പുകടിയേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി എടവനക്കാട് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. 48 കാരി...