വത്തിക്കാൻ പ്രതിനിധിയെ തടഞ്ഞ സംഭവം : 100 ലേറെ പേർക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: എ​റ​ണാ​കു​ളം സെൻറ് മേ​രീ​സ് ബ​സി​ലി​ക്ക​യി​ൽ ഇന്നലെ മാ​ർ​പാ​പ്പ അ​യ​ച്ച പ്ര​തി​നി​ധിയെ തടഞ്ഞ് സംഘർഷമുണ്ടാക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 100ലേറെ പേർക്കെതിരെയാണ് കേസ്. സെൻട്രൽ പോലീസാണ് പള്ളി അഡ്മിനിസ്ട്രേറ്ററുടെ പരാതിയിൽ കേസെടുത്തത്. ഇന്നലെ വൈകീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് സംഘർഷമുണ്ടായത്. എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ കു​ർ​ബാ​ന ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ മാ​ർ​പാ​പ്പ അ​യ​ച്ച പ്ര​തി​നി​ധി മാ​ർ സി​റി​ൽ വാ​സിലിനെയാണ് വിമത വിഭാഗം തടഞ്ഞത്. വത്തിക്കാൻ പ്രതിനിധി എ​റ​ണാ​കു​ളം സെൻറ് മേ​രീ​സ് ബ​സി​ലി​ക്ക​യി​ലെ​ത്തി​യപ്പോൾ തടയുകയായിരുന്നു.

​സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ദേ​ശ​ത്ത് പോലീ​സ് സു​ര​ക്ഷ ഒ​രു​ക്കി​യി​രു​ന്നു. അ​തി​രൂ​പ​ത സം​ര​ക്ഷ​ണ സ​മി​തി​യു​ടെ​യും അ​ൽ​മാ​യ മു​ന്നേ​റ്റ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ നീ​ക്കം വ​ലി​യ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. ഏ​റെ​നേ​രം ബ​സി​ലി​ക്ക​ക്ക്​ മു​ന്നി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. തു​ട​ർ​ന്ന്, ക​ന​ത്ത പോലീ​സ് കാ​വ​ലി​ൽ ബ​സി​ലി​ക്ക​യു​ടെ വ​ശ​ത്തെ ഗേ​റ്റ് വ​ഴി​യാ​ണ് സി​റി​ൽ വാ​സി​ൽ ബ​സി​ലി​ക്ക​യി​ൽ പ്ര​വേ​ശി​ച്ച​ത്. രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ​യാ​ണ് പോലീ​സ് അ​ക​മ്പ​ടി​യി​ൽ മാ​ർ സി​റി​ൽ വാ​സി​ൽ മ​ട​ങ്ങി​യ​ത്. തി​രി​ച്ചി​റ​ങ്ങു​ന്ന വേ​ള​യി​ലും പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു.കു​ർ​ബാ​ന ത​ർ​ക്ക പ​രി​ഹാ​ര​ത്തി​നെ​ത്തി​യ സി​റി​ൽ വാ​സി​ലി​ന്‍റെ നി​യ​മ​നം മു​ത​ലേ അ​തി​രൂ​പ​ത സം​ര​ക്ഷ​ണ സ​മി​തി​യും അ​ൽ​മാ​യ​രും എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. താ​ൻ ഏ​കീ​കൃ​ത കു​ർ​ബാ​ന അ​ർ​പ്പ​ണം ന​ട​പ്പാ​ക്കാ​നാ​ണ് എ​ത്തി​യ​തെ​ന്ന് ച​ർ​ച്ച​ക​ളി​ൽ ഇ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിൽ നഷ്‌ടപരിഹാരം തേടി നേപ്പാൾ പ്രധാനമന്ത്രി ഐക്യരാഷ്രസഭ ജനറൽ അസംബ്ലിയിലേക്ക്

0
ന്യൂഡൽഹി: നേപ്പാൾ ദുരന്തത്തിൽ നഷ്‌ടപരിഹാരം തേടി നേപ്പാൾ പ്രധാനമന്ത്രി ഐക്യരാഷ്രസഭ ജനറൽ...

ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം ; മൂന്ന്...

0
മലപ്പുറം : ദേശീയപാത ആറുവരിപ്പാതയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇടിമുഴിക്കലിന്...

സുധാകരന്റെ ആക്ഷേപ പരാമർശം : കുടുംബാംഗങ്ങൾക്ക് പുറത്തിറങ്ങാനാകുന്നില്ല ; വികാരാധീനനായി സിപിഎം നേതാവ്

0
ആലപ്പുഴ : ലഹരിയിടപാടുമായി ബന്ധപ്പെട്ട് ജി. സുധാകരൻ എം.എൽ.എ.യുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ്...

ചിറയിൽകീഴിൽ രമ്യ ഹരിദാസ് ഉൾപ്പെട്ട കയ്യാങ്കളിയിൽ കെപിസിസി സമിതി ഇന്ന് യോഗം ചേരും

0
തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളുമായുണ്ടായ കയ്യാങ്കളിയെക്കുറിച്ച്...