വോട്ട് ചെയ്യാത്തതിന്‍റെ പേരില്‍ സ്ത്രീകളെ ഉള്‍പ്പടെയുള്ളവരെ മര്‍ദ്ദിച്ച സംഭവം : ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : വോട്ട് ചെയ്യാത്തതിന്‍റെ പേരില്‍ സ്ത്രീകളെ ഉള്‍പ്പടെ മര്‍ദ്ദിച്ച സംഭവത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഒന്‍പത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.

ഡിസംബര്‍ 16ന് വോട്ടെണ്ണല്‍ പൂര്‍ത്തിയായ ദിവസമാണ് കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ജസീലയുടെ വീടിന് നേരെ ആക്രമണമുണ്ടായത്. കാഞ്ഞങ്ങാട് നഗരസഭയിലെ കല്ലൂരാവി മുപ്പതി ആറാം വാര്‍ഡില്‍ മുസ്ലിം ലീഗിന് ഭൂരിപക്ഷം കുറഞ്ഞെന്നാരോപിച്ചായിരുന്നു ആക്രമണം. ആക്രമണ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തന്നെയാണ് വ്യാപകമായി പ്രചരിപ്പിച്ചത്.

ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രദേശത്തെ മുസ്ലിംലീഗ് പ്രവര്‍ത്തകരായ ഒന്‍പത് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. വധശ്രമം, വീട് കയറി അക്രമം, മാരകായുധങ്ങളുമായി അന്യായമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. കല്ലൂരാവി സ്വദേശികളായ റഷീദ്, ഉബൈസ്, ജംഷി, ഉമൈര്‍, നിസാമുദ്ദീന്‍, സമദ്, നൂറുദ്ദീന്‍, ഹസ്സന്‍, ഷമീര്‍ എന്നിവരാണ്  കേസിലെ പ്രതികള്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുരക്ഷയെ കരുതി 3 വീടുകൾ മാറിയിട്ടും ഭീഷണി തുടരുന്നു ; പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപം നടത്തിയ...

0
ന്യൂഡൽഹി: നീറ്റ് പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ മോശം പരാമർശം നടത്തിയ...

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...