യു​വ​തി​യു​ടെ ആ​ധാ​ര്‍ കാ​ര്‍​ഡ് ദു​രു​പ​യോ​ഗം ചെ​യ്ത് വാ​യ്പ എടുത്തു ; സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന ഉ​ട​മ​ക്കെ​തി​രെ കേ​സ്

For full experience, Download our mobile application:
Get it on Google Play

വ​ള്ളി​കു​ന്നം : യു​വ​തി​യു​ടെ ആ​ധാ​ര്‍ കാ​ര്‍​ഡ് ദു​രു​പ​യോ​ഗം ചെ​യ്ത് വാ​യ്പ എ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന ഉ​ട​മ​ക്കെ​തി​രെ കേ​സ്. റെ​യ്ഡി​ല്‍ രേ​ഖ​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​താ​യാ​ണ് സൂ​ച​ന. വ​ള്ളി​കു​ന്നം കാ​മ്പി​ശ്ശേ​രി ജംഗ്ഷ​നി​ല്‍ വീ​ടി​നോ​ട് ചേ​ര്‍​ന്ന് അ​ര്‍​ച്ച​ന ഫൈ​നാ​ന്‍​സി​യേ​ഴ്സ് എ​ന്ന പേ​രി​ല്‍ സ്ഥാ​പ​നം ന​ട​ത്തു​ന്ന വി​ജ​യ​ൻ (72) എ​തി​രെ​യാ​ണ് കേ​സ്.

താ​ളീ​രാ​ടി കോ​ത​ക​ര​ക്കു​റ്റി​യി​ല്‍ കോ​ള​നി​യി​ലെ എ​സ്.​ആ​ര്‍. അ​ഞ്ജു ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​നാ​യി ഇ​വ​ര്‍ ന​ല്‍​കി​യ ആ​ധാ​ര്‍ കാ​ര്‍​ഡിന്റെ പ​ക​ര്‍​പ്പ് ഉ​പ​യോ​ഗി​ച്ച്‌ ചൂ​നാ​ട് കാ​ത്ത​ലി​ക് സി​റി​യ​ന്‍ ബാ​ങ്കി​ല്‍ സ്വ​ര്‍​ണം പ​ണ​യം വെച്ച്‌ ഇ​യാ​ള്‍ പ​ണ​മെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ബാ​ങ്കി​ല്‍ നി​ന്നും നോ​ട്ടീ​സ് ല​ഭി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​വ​രു​ടെ പേ​രി​ല്‍ 12 ത​വ​ണ ഇ​ട​പാ​ട് ന​ട​ത്തി ല​ക്ഷ​ങ്ങ​ള്‍ വാ​യ്പ​യെ​ടു​ത്ത​താ​യി ക​ണ്ടെ​ത്തി. ആ​ധാ​ര്‍ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച്‌ അ​ക്കൗ​ണ്ടി​ല്ലാ​തെ ര​ണ്ട് ല​ക്ഷം രൂ​പ വ​രെ വാ​യ്പ എ​ടു​ക്കാ​മെ​ന്ന വ്യ​വ​സ്ഥ​യാ​ണ് വി​ജ​യ​ന്‍ ദു​രു​പ​യോ​ഗം ചെ​യ്ത​ത്.

സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ഇ​ട​പാ​ട് ന​ട​ത്തി​യ​ത്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് പോ​ലീ​സ് ബാ​ങ്കി​ല്‍ നോ​ട്ടീ​സ് ന​ല്‍​കി. ഇ​ത് ല​ഭി​ച്ചാ​ലു​ട​ന്‍ തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സി.​ഐ എം.​എം. ഇ​ഗ്​​നേ​ഷ്യ​സ് പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...