ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബിലൂടെ അപകീർത്തിപരമായി സംസാരിച്ച നടിക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയില്‍ ആലുവ സ്വദേശിയായ നടിക്കെതിരെ കേസ്. കൊച്ചി സൈബർ പോലീസാണ്‌ കേസെടുത്തിരിക്കുന്നത്. യൂട്യൂബിലൂടെ അപകീർത്തിപരമായി സംസാരിച്ചതിനാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്. ബാലചന്ദ്രമേനോനെതിരെ കഴിഞ്ഞ ദിവസം ലൈംഗീക പീഡന പരാതി ഉയര്‍ന്നിരുന്നു. ദേ ഇങ്ങോട്ട് നോക്ക്യേ എന്ന സിനിമ ഷൂട്ടിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. മുകേഷ് അടക്കം നടന്മാർക്കെതിരെ പരാതി നൽകിയ ആലുവ സ്വദേശിനിയായ നടിയാണ് ബാലചന്ദ്ര മേനോനെതിരെയും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പരാതി നൽകിയിരിക്കുന്നത്.

ആരോപണം അടിസ്ഥാന രഹിതമാണെന്നും പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബാലചന്ദ്ര മേനോൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂട്യൂബിലൂടെ അപകീർത്തിപരമായി സംസാരിച്ചെന്ന് കാട്ടി ബാലചന്ദ്ര മേനോൻ പരാതി നല്‍കിയത്. 2007 ജനുവരിയിൽ തിരുവനന്തപുരത്തെ ഹോട്ടൽ വച്ച് മുറിയിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഗ്രൂപ്പ് സെക്സിന് നിർബന്ധിച്ചു, ഹോട്ടൽ മുറിയിൽ കയറി വന്ന് ലൈംഗീക അതിക്രമം നടത്തിയെന്നും പരാതിയിലുണ്ട്. പുറത്ത് പറഞ്ഞാൽ ചിത്രീകരിച്ച സിനിമാ രംഗങ്ങൾ ഒഴിവാക്കുമെന്നും ഭീഷണിപ്പെടുത്തി. ഭയന്നാണ് പരാതി നൽകാൻ ഇതുവരെ തയ്യാറാകാതിരുന്നതെന്നാണ് നടിയുടെ വിശദീകരണം. നേരത്തെ മുകേഷടക്കം 7 പേർക്കെതിരെ ഇവർ പരാതി നൽകിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളപ്പൊക്കം അവഗണിച്ച് കാറോടിച്ചു; പാലം മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവതിയും മക്കളും മരിച്ചു

0
അഹല്യനഗര്‍: മഹാരാഷ്ട്രയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവതിയും രണ്ട് പെണ്‍മക്കളും മരിച്ചു. യവത്മാല്‍...

കോഴിക്കോട്ട് വാക്ക് തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു

0
കോഴിക്കോട്: വാക്ക് തര്‍ക്കത്തിനിടെ കോഴിക്കോട് യുവാവിനെ കുത്തിക്കൊന്നു. കോഴിക്കോട് മാവൂര്‍ റോഡിലായിരുന്നു...

ജീവനക്കാരിയുടെ പരാതി; പൊലീസിന് മുമ്പാകെ കീഴടങ്ങി ആൽബിൻ മാത്യു.

0
ആലപ്പുഴ: അഗതി മന്ദിരത്തിലെ ജീവനക്കാരിയുടെ ലൈംഗികാധിക്ഷേപ പരാതിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ആല്‍ബിന്‍...

നെഹ്റു ട്രോഫി നടത്തിപ്പിൽ നിന്ന് ഓസ്കാർ ഇവന്റ്സിനെ ഒഴിവാക്കി; നിർമ്മാണ ചുമതല നൽകിയില്ല

0
ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേള നടത്തിപ്പില്‍ നിന്ന് വിവാദ ഇവന്റ്മാനേജ്‌മെന്റ് കമ്പനി...