പീഡനത്തിന് ഇരയായ യുവതിയെ മര്‍ദ്ദിച്ചു ; സിഐ എ.വി.സൈജുവിൻ്റെ ഭാര്യയ്ക്കും മകൾക്കുമെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പീഡനക്കേസിൽ സസ്പെൻഷനിൽ കഴിയുന്ന സിഐ എ.വി.സൈജുവിൻ്റെ ഭാര്യയ്ക്കും മകൾക്കുമെതിരെ പോലീസ് കേസെടുത്തു. നെടുമങ്ങാട് പോലീസാണ് കേസ് എടുത്തത്. പീഡനത്തിന് ഇരയായ യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചെന്ന പരാതിയിലാണ് കേസ്. സിഐയുടെ വീട്ടിൽ പരാതി പറയാനെത്തിയപ്പോൾ ഇരയെ ആക്രമിച്ചെന്നാണ് പരാതി. ബലാത്സംഗക്കേസിൽ സസ്പെൻഷനിലുള്ള സിഐ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.

ബലാൽസംഗ കേസിൽ ജാമ്യം നേടാൻ കൃത്രിമ രേഖയുണ്ടാക്കിയ ഇൻസ്പെക്ടറെ മൂന്ന് ദിവസം മുൻപ് സര്‍വ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. മലയിൻകീഴ് മുൻ ഇൻസ്പെക്ടറായിരുന്നു എ.വി.സൈജു. ഇയാൾക്ക് വ്യാജ രേഖയുണ്ടാക്കാൻ സഹായിച്ച സ്റ്റേഷനിലെ റൈറ്റർ പ്രദീപ് എന്നിവരെയാണ് ആഭ്യന്തര സെക്രട്ടറി സസ്പെൻഡ് ചെയ്തത്. എ.വി.സൈജുവിനെതിരെ ഒരു വനിതാ ഡോക്ടർ നൽകിയ പരാതിയിൽ ബലാൽസംഗത്തിന് കേസെടുത്തിരുന്നു. പരാതിക്കാരിക്ക് പണം കടം നൽകിയിരുന്നുവെന്നും ഇത് തിരികെ ചോദിച്ചപ്പോഴുള്ള പ്രതികാരമാണ് കേസിന് പിന്നിലെന്നും വരുത്തി തീർക്കാനാണ് വ്യാജ രേഖയുണ്ടാക്കിയത്.

സ്റ്റേഷൻ ഇൻസ്പെക്ടറെ സ്ത്രീ ഭീഷണിപ്പെടുത്തിയെന്ന് സ്റ്റേഷൻ രേഖകളിൽ റൈറ്ററുടെ സഹായത്തോടെ രേഖപ്പെടുത്തി. ഈ രേഖകള്‍ ഹൈക്കോടതി സമർപ്പിച്ച് സൈജു മുൻകൂർ ജാമ്യവും നേടി. രേഖകളിൽ സംശയം തോന്നിയ പരാതിക്കാരി മുഖ്യമന്ത്രിക്ക് പരാതി നൽകി. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് വ്യാജ രേഖയുണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിച്ചതായി തെളിഞ്ഞത്.

വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തകേസിൽ ജാമ്യത്തിൽ തുടരുന്നതിനിടെയാണ് കുടുംബ സുഹൃത്തായ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസിലും സൈജു പ്രതിയാവുന്നത്. വർഷങ്ങളായുള്ള കുടുംബ സൗഹൃദം മുതലെടുത്ത് നിർബന്ധിച്ച് ലൈെംഗീകമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നെടുമങ്ങാട് പോലീസാണ് സൈജുവിനെതിരെ കേസെടുത്തത്. തൻ്റെ മകളെ മര്‍ദ്ദിച്ചെന്ന് കാണിച്ച് പരാതിക്കാരിക്കും അവരുടെ ഭര്‍ത്താവിനുമെതിരെ സൈജുവിൻ്റെ ഭാര്യയും പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പോലീസ് നേരത്തെ കേസെടുത്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...