ഹൈക്കോടതി ജഡ്ജിമാരുടെ കേസ് പരിഗണനാ വിഷയങ്ങളില്‍ മാറ്റം ; പോലീസ് അതിക്രമം ജസ്റ്റിസ് അനു ശിവരാമന്‍ പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഹൈക്കോടതി ജഡ്ജിമാരുടെ കേസ് പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുത്തി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിച്ചിരുന്ന പോലീസ് അതിക്രമം, പോലീസ് സംരക്ഷണം അടക്കമുള്ള വിഷയങ്ങള്‍ മറ്റൊരു ബെഞ്ചിലേക്ക് മാറ്റി.
ജസ്റ്റിസ് അനു ശിവരാമന്‍ ആകും ഇനി ഇത്തരം കേസുകള്‍ പരിഗണിക്കുക. നേരത്തെ പോലീസുമായി ബന്ധപ്പെട്ട കേസുകള്‍ ദേവന്‍ രാമചന്ദ്രനാണ് പരിഗണിച്ചിരുന്നത്. കേസ് പരിഗണിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടുവയസ്സുകാരിയെ മോഷ്ടാവെന്ന് മുദ്രകുത്തി അവഹേളിച്ച സംഭവത്തില്‍ കോടതി പിഴ ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

ജാമ്യഹര്‍ജി പരിഗണിക്കുന്ന ബെഞ്ചുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. സാധാരണയായി ഹൈക്കോടതിയുടെ നീണ്ടകാല അവധികള്‍ വരുമ്പോള്‍ ബെഞ്ച് മാറ്റം ഉണ്ടാകാറുണ്ട്. ക്രിസ്മസ് അവധിക്ക് ശേഷം കോടതി തുറക്കുമ്പോഴാണ് മാറ്റം പ്രാബല്യത്തില്‍ വരിക. പോലീസുമായി ബന്ധപ്പെട്ട പുതിയ ഹര്‍ജികള്‍ പരിഗണിക്കില്ലെങ്കിലും നേരത്തെ പരിഗണിച്ചിരുന്ന ഹര്‍ജികള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചില്‍ തന്നെ തുടരും. പരിഗണനാ പട്ടികയിലെ മാറ്റം സ്വാഭാവികമായ നടപടിക്രമം മാത്രമാണെന്നാണ് ഹൈക്കോടതി അധികൃതര്‍ വിശദീകരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...

വീട്ടില്‍ പൂജക്കെത്തിയ പൂജാരി പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കി ; അഞ്ച് വര്‍ഷം കഠിന തടവും പിഴയും...

0
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പൂജാരിക്ക് അഞ്ച്...