മോട്ടോര്‍ കേടാക്കിയതിന് ആറുവയസ്സുകാരന് ക്രൂര മര്‍ദ്ദനം ; കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി : അയല്‍വാസിയുടെ വീട്ടിലെ മോട്ടര്‍ കേടാക്കിയതിന് കറുകച്ചാല്‍ വെള്ളാവൂരില്‍ ആറു വയസ്സുകാരനെ രക്ഷിതാക്കള്‍ ക്രൂരമായി മര്‍ദിച്ചതായി റിപ്പോര്‍ട്ട്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയെ ഏറ്റെടുത്ത് ആശുപത്രിയിലാക്കി. കറുകച്ചാല്‍ വെള്ളാവൂര്‍ കുളക്കോട്ടുകുന്നേല്‍ ബിജു – ജലജ ദമ്പതികളുടെ മൂത്ത കുട്ടിക്കാണ് മര്‍ദനമേറ്റത്. കുട്ടി അയല്‍വാസിയുടെ വീട്ടിലെ മോട്ടര്‍ കേടാക്കിയതായി അവര്‍ പരാതിപ്പെട്ടിരുന്നു. ഇതില്‍ കലി മൂത്ത രക്ഷിതാക്കള്‍ കുട്ടിയെ വടികൊണ്ട് അടിച്ച്‌ അവശനാക്കി. കുട്ടിയുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഇതു തടയുകയും തുടര്‍ന്ന് വിവരം പഞ്ചായത്തംഗത്തെയും വനിതാ ശിശുക്ഷേമ വകുപ്പ് അധികൃതരെയും അറിയിക്കുകയും ചെയ്തു. ഇന്നലെ ഇവരുടെ വീട്ടിലെത്തിയ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി...

0
പൂനെ: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന...

വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

0
കാസർകോട്: കുമ്പളയിൽ വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ...

ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരനായ അടൂർ സ്വദേശിയുടെ ജനനേന്ദ്രിയം തകർത്തെന്ന് പരാതി

0
പത്തനംതിട്ട: കൊല്ലം ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരന്റെ ജനനേന്ദ്രിയം...

നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി...