കൈ വെട്ട് പരാമർശം ; കോൺഗ്രസ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ് : കൈ വെട്ട് പരാമർശത്തിൽ മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തു. തണ്ട്ല എംഎൽഎ വീർ സിങ് ഭൂരിയ്‌ക്കെതിരെയാണ് കേസ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് പറയുന്നവരുടെ കൈകൾ വെട്ടിമാറ്റണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആഹ്വാനം. ഝബുവ ജില്ലയിലെ ലോക്സഭാ കോൺഗ്രസ് സ്ഥാനാർഥി രത്ലം-ജാബുവയുടെ പ്രചാരണ റാലിക്കിടെയായിരുന്നു വിവാദ പരാമർശം. ‘വോട്ട് ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ജെഎവൈഎസിനെ (ജയ് ആദിവാസി യുവശക്തി സംഘടന) കുറിച്ചും ആരെങ്കിലും സംസാരിച്ചാൽ അവരുടെ കൈകൾ വെട്ടിമാറ്റുക, അവരെ വെറുതെ വിടരുത്. അവരോട് അങ്ങനെ പെരുമാറൂ, അപ്പോൾ മാത്രമേ അവർ നിങ്ങളെ തിരിച്ചറിയൂ’-ഇതായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.

പടിഞ്ഞാറൻ എംപിയിലെ ഗോത്രവർഗ ആധിപത്യമുള്ള പ്രദേശങ്ങളിൽ സ്വാധീനമുള്ള ഒരു ഗോത്രവർഗ സംഘടനയാണ് JAYS. പിന്നാലെ എംഎൽഎ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന ആരോപണവും ഉയർന്നു. ഇതിന് പിന്നാലെയാണ് നടപടി. മേഘ്നഗർ തഹസിൽദാർ ബിജേന്ദ്ര കടാരെയുടെ പരാതിയിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 188 പ്രകാരമാണ് ഭൂരിയയ്‌ക്കെതിരെ എഫ്ഐആർ എടുത്തിരിക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അപവാദ പ്രചാരണം നടത്തിയെന്നാരോപിച്ച് യൂട്യൂബ് ചാനലിന് നോട്ടീസ് അയച്ച് മാലാ പാർവതി

0
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങളുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപവാദ പ്രചാരണം...

‘ഞാനാണ് ജഡ്ജി’ ; കോടതിയില്‍ അതിക്രമിച്ച് കയറി യുവതി

0
ലഖ്‌നൗ : വാരാണസി ജില്ലാ കോടതിയില്‍ അതിക്രമിച്ചു കയറി യുവതി. തുടര്‍ന്ന്...

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പോലീസ്

0
കൊച്ചി: യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പോലീസ്. സംസ്ഥാന...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ അർജുൻ ആയങ്കിയിലേക്ക് അന്വേഷണം

0
കോഴിക്കോട് : കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ അർജുൻ ആയങ്കിയിലേക്ക് അന്വേഷണം. സ്വർണം...