നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് നാളെ കൈമാറും ; കൂടുതല്‍ സമയം ആവശ്യപ്പെടാനൊരുങ്ങി ക്രൈംബ്രാഞ്ച്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ അക്രമിച്ച കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് നാളെ കോടതിയ്ക്ക് കൈമാറും. അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. കേസില്‍ മൊഴി രേഖപ്പെടുത്തേണ്ടവരുടെ പട്ടികയും അന്വേഷണം സംഘം സമര്‍പ്പിക്കും. അന്വേഷണ സംഘത്തിന്റെ നിര്‍ണ്ണായകമായ കണ്ടെത്തലുകള്‍ കോടതിയില്‍ കൃത്യമായി സമര്‍പ്പിക്കാനുള്ള തിരക്കിട്ട നീക്കങ്ങള്‍ അന്വേഷണ സംഘം നടത്തി വരികയാണ്.

കേസില്‍ സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ മൊഴി അന്വേഷണ സംഘം നാളെ രേഖപ്പെടുത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആലുവ പോലീസ് ക്ലബില്‍ ഹാജരാകാന്‍ സായ് ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കര്‍. നടന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതില്‍ സായ് ശങ്കറിന്റെ രഹസ്യമൊഴി നേരത്തേ രേഖപ്പെടുത്തിയിരുന്നു. എറണകുളം സി ജെ എം കോടതി രണ്ടിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.

ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും ദിലീപിന് എതിരെ തെളിവുകളുള്ള തന്റെ ലാപ്‌ടോപ്പ് രാമന്‍പിള്ള അസോസിയേറ്റ്‌സ് പിടിച്ചു വെച്ചിരിക്കുകയാണെന്നുമാണ് സായ് ശങ്കര്‍ അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി. അഭിഭാഷകര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്‌തെന്നും കോടതിരേഖകള്‍ ഉള്‍പ്പെടെ ഫോണില്‍ ഉണ്ടായിരുന്നുവെന്നും സായ് ശങ്കര്‍ പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി : ബാറുടമയ്‌ക്കെതിരെ കേസ്

0
തൃശൂർ: പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ...

വൈദ്യുതി ലൈനിൽ തട്ടി അപകടം ; കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് മുപ്പതിലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു

0
ഉദുമ : കാസർഗോഡ് മൗവ്വലിൽ വൈദ്യുതി കമ്പിയിൽ മുട്ടി കണ്ടെയ്നർ ലോറിക്ക്...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി. സുപ്രീം...

12 കിലോ എംഡിഎംഎ വേട്ട : പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകി പോലീസ്

0
മലപ്പുറം: കോയമ്പത്തൂരിലെ 12 കിലോ എംഡിഎംഎ വേട്ടയിൽ പ്രതികൾക്കായി കസ്റ്റഡി അപേക്ഷ...