കോട്ടയത്ത് ഫ്ലാറ്റിന്റെ 13ാം നിലയിൽ നിന്ന് വീണ് 15കാരിയായ പെൺകുട്ടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയത്തെ ഫ്ളാറ്റിൽ നിന്ന് വീണ് 15 കാരി പെൺകുട്ടി മരിച്ചു. കഞ്ഞിക്കുഴിയിലെ ഫ്ലാറ്റിലെ പതിമൂന്നാം നിലയിൽ നിന്ന് വീണ റിയാ മാത്യു ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി പത്തേകാലോടെ ആണ് സംഭവം. സംഭവത്തിൽ പോലീസ് ഇന്ന് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. കളത്തിപ്പടി പള്ളിക്കൂടം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച റിയ.

കോട്ടയം മെഡിക്കൽ കോളേജിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം പരിശോധന ഇന്ന് നടക്കും. സുരക്ഷാ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയ വീണ് സമയത്ത് സുരക്ഷാ ജീവനക്കാർ ഇക്കാര്യം അറിഞ്ഞില്ല. വൈകിയാണ് റിയ താഴെ വീണ് കിടക്കുന്നത് ഇവർ കണ്ടത്. മകളെ തിരഞ്ഞ് വീട്ടുകാർ പുറത്തെത്തിയപ്പോഴാണ് വീണ് മരിച്ച കാര്യം പുറത്തറിഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷാകേന്ദ്രങ്ങളിൽ വീണ്ടും വൈദ്യുതി മുടങ്ങി : ജയ്പൂരിൽ എയിംസ് സി.ആർ.ഇ പരീക്ഷ റദ്ദാക്കി

0
ജയ്പൂർ : ജയ്പൂർ സീതാപുരയിലെ അയോൺ ഡിജിറ്റൽ സോണിൽ നടന്ന എയിംസ്...

അടൂര്‍ ബൈപ്പാസില്‍ വട്ടത്തറപ്പടിയില്‍ റോഡിലെ മഞ്ഞവരകള്‍ മാഞ്ഞു : അപകട ഭീഷണിയില്‍ വാഹനയാത്ര

0
അടൂര്‍ : അടൂര്‍ ബൈപ്പാസിലെ വട്ടത്തറപ്പടിയില്‍ കൊടുംവളവില്‍ വാഹനങ്ങളെ മറികടക്കാതിരിക്കുവാനുള്ള റോഡിലെ മഞ്ഞ...

വന്യജീവികള്‍ക്ക് ഭീഷണിയായി കല്ലാറിന്റെ തീരത്തെ മരച്ചില്ലകളിലും മാലിന്യങ്ങള്‍

0
തണ്ണിത്തോട് : മഴക്കാലത്ത് കരകവിഞ്ഞൊഴുകിയ കല്ലാറ്റില്‍ ജലനിരപ്പ് താഴ്ന്നപ്പോള്‍ നദീതീരത്തെ മരച്ചില്ലകളില്‍...

ഓപ്പറേഷൻ തൂഫാൻ ; രണ്ട് ഒഡിഷ സ്വദേശികളെ 12 കിലോഗ്രാം കഞ്ചാവുമായി പിടികൂടി

0
കൊച്ചി: കൊച്ചിയിൽ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി വൻ കഞ്ചാവ്...