വനിതാ മാധ്യമപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസ് : ആരോപണം നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് എതിരായ പ്രതിഷേധ പ്രകടനത്തിനിടെ വനിതാ മാധ്യമപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ഗുരുതരമായ ആരോപണം നേരിടുന്ന ഡൽഹി പോലീസ് കോണാട്ട് പ്ലേസ് എസിപി വിവേക് ഭഗതിന് അഡീഷണൽ ഡിസിപിയായി സ്ഥാനക്കയറ്റം. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ഗുരുതരമായ ആരോപണത്തിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകിയത് വിവാദങ്ങൾക്ക് വഴിവെച്ചേക്കാം.

തികച്ചും സ്വാഭാവികമായ നടപടിക്രമം മാത്രമാണെന്നും സ്ഥാനക്കയറ്റത്തിനായുള്ള ശുപാർശ വളരെ മുൻപ് സമർപ്പിച്ചിരുന്നതാണെന്നും പോലീസ് വൃത്തങ്ങൾ പറയുന്നു. വിവേക് ഭഗതിനൊപ്പം മറ്റ് പതിനൊന്ന് ഉദ്യോഗസ്ഥർക്കും സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച ജന്തർ മന്തറിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് കേസിനാസ്പദമായ സംഭവം. മുതിർന്ന ഡൽഹി പോലീസ് ഉദ്യോഗസ്ഥർ തങ്ങളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി മൂന്ന് വനിതാ മാധ്യമപ്രവർത്തകരാണ് പരാതി നൽകിയത്.

മാധ്യമപ്രവർത്തകരുടെ പരാതികൾ വിശദമായ അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറിയതായി ഞായറാഴ്ച പോലീസ് അറിയിച്ചിരുന്നു. എന്നാൽ ഉന്നതതല അന്വേഷണം തുടരുന്നതിനിടയിലാണ് ആരോപണവിധേയനായ പ്രധാന ഉദ്യോഗസ്ഥന് അടിയന്തരമായി സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ ; ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭം പ്രഖ്യാപിച്ച്...

0
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭം...

ചങ്ങനാശ്ശേരി സ്വദേശി ഹസീനയുടെ മരണം ; വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചങ്ങനാശ്ശേരി സ്വദേശി ഹസീന...

അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ ; ഹോർമൂസ് കടക്കാൻ ശ്രമിച്ച എണ്ണക്കപ്പൽ തിരിച്ചയച്ചു

0
ടെഹ്റാൻ: അമേരിക്കയുടെ ആക്രമണം ഇനിയുമുണ്ടായാൽ തിരിച്ചടി നിയന്ത്രണം വിടുമെന്നും, എല്ലായിടത്തേക്കും പടരുമെന്നും...

പോക്‌സോ കേസില്‍ സാക്ഷിപറഞ്ഞതിലെ വൈരാഗ്യം ; സമീപവാസിയെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറി കരിങ്കല്ലുകൊണ്ട് തലക്കടിച്ചു...

0
തൃശൂര്‍: പോക്‌സോ കേസില്‍ സാക്ഷിപറഞ്ഞ വൈരാഗ്യത്തില്‍ സമീപവാസിയെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറി...