‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ ; ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭം പ്രഖ്യാപിച്ച് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭം പ്രഖ്യാപിച്ച് കോൺഗ്രസ്. ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കുന്നതുവരെയും തിരഞ്ഞെടുപ്പ് സംവിധാനം തിരുത്തുന്നതുവരെയും പ്രക്ഷോഭം തുടരുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ (വോട്ട് സംരക്ഷിക്കൂ, രാജ്യം രക്ഷിക്കൂ) എന്ന മുദ്രാവാക്യമുയർത്തി ഒക്ടോബർ 10 മുതൽ നവംബർ 26 വരെയാണ് കോൺഗ്രസ് രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. വില്ലേജ്, ബ്ലോക്ക് തലങ്ങൾ മുതൽ രാജ്യതലസ്ഥാനം വരെ നീളുന്ന റാലികൾ പ്രചാരണത്തിന്റെ ഭാഗമായി നടക്കും. വോട്ട് മോഷണത്തിനെതിരെയുള്ള സമരം പെട്ടെന്നൊന്നും അവസാനിക്കുന്ന ഒന്നല്ലെന്നും ലക്ഷ്യം കാണും വരെ ഇത് തുടരുമെന്നും നേതാക്കൾക്ക് രാഹുൽ ഗാന്ധി വ്യക്തമായ നിർദേശം നൽകിയിട്ടുണ്ടെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇപ്പോൾ ഇന്ത്യയുടെ ചീറ്റിങ് കമ്മിഷൻ ആയി മാറിയിരിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. പ്രതിപക്ഷ പാർട്ടികളും സുപ്രീം കോടതിയും രണ്ട് കമ്മിഷണർമാരും വരെ വിയോജിപ്പുകൾ ഉന്നയിച്ചിട്ടും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിന്റെ ആദ്യ ഘട്ടമായി ഒക്ടോബർ 10 മുതൽ 20 വരെ ബ്ലോക്ക് തലങ്ങളിൽ ബൈക്ക് റാലികൾ, സൈക്കിൾ റാലികൾ, പദയാത്രകൾ എന്നിവ സംഘടിപ്പിക്കും. ഇന്ത്യയിലുടനീളം നടക്കുന്ന മാർച്ചുകളിൽ ഓരോ ബ്ലോക്കിലും ആയിരക്കണക്കിന് പ്രവർത്തകർ അണിനിരക്കുമെന്നും പ്രതിഷേധസൂചകമായി ഗ്യാനേഷ് കുമാറിന്റെ കോലം കത്തിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓവർ ഡ്രാഫ്റ്റ് ദിവസങ്ങൾ വെട്ടിക്കുറയ്ക്കണമെന്ന് ശുപാർശയുമായി റിസർവ് ബാങ്ക് സമിതി

0
തിരുവനന്തപുരം : ട്രഷറിയിൽ പണമില്ലാതെ വരുമ്പോൾ സംസ്ഥാനങ്ങൾ ഓവർ ഡ്രാഫ്റ്റിനെ(ഒ.ഡി.) ആശ്രയിക്കുന്നത്...

മെസ്സിയുടെ പേരിലെ തട്ടിപ്പ് : എസ്ഐടി റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി ഇന്ന് ആഭ്യന്തരമന്ത്രിക്ക് കൈമാറും

0
തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്തു...

സൗദിയിലെ വിവിധയിടങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ

0
റിയാദ്: സൗദി അറേബ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും നാളെ മുതൽ ശനിയാഴ്ച വരെ...

ഡൽഹിസമരങ്ങളിലെ മലയാളി സാന്നിധ്യം ; വിശദാംശങ്ങൾ തിരഞ്ഞ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം

0
കണ്ണൂർ : ഡൽഹിയിൽ നടക്കുന്ന സമരങ്ങളിൽ പങ്കെടുക്കാൻ കേരളത്തിൽനിന്ന് പോകുന്ന പ്രത്യക്ഷ...