മഥുര സംഘർഷത്തിൽ 22 പേർക്കെതിരെ കേസെടുത്തു ; 13 പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഉത്തർപ്രദേശ് മഥുരയിൽ ഇന്നലെ നടന്ന സംഘർഷത്തിൽ 13 പേർ അറസ്റ്റിൽ. പ്രതിഷേധത്തിന് നേത്വം കൊടുത്ത 22 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഗോ സംരക്ഷകനായ ഫർസ വാല ബാബ എന്നറിയപ്പെടുന്ന ചന്ദ്രശേഖറിൻ്റെ അപകട മരണം കൊലപാതകമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പോലീസുകാരടക്കം നിരവധിപ്പേർക്കാണ് പ്രതിഷേധത്തിൽ പരിക്കേറ്റത്. ശനിയാഴ്ച്ച രാവിലെയാണ് പശുസംരക്ഷനായ ഫർസാ വാല ബാബയുടെ മരണത്തിൽ പ്രതിഷേധവുമായി ജനക്കൂട്ടം ഡൽഹി – ആഗ്ര ദേശീയ പാത ഉപരോധിച്ചത്. പിന്നാലെ പ്രതിഷേധം പിരിച്ചുവിടാൻ ശ്രമിച്ച പോലീസിനെതിരെ തിരിഞ്ഞ ജനക്കൂട്ടം പോലീസ് വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറിൽ നിരവധി പോലീസുകാർക്ക് പരിക്കേൽക്കുകയും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയ 22 പേർക്കെതിരെ കേസെടുക്കുകയും 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

ശനിയാഴ്ച്ച പുലർച്ചയായിരുന്നു പ്രദേശത്തെ ഗോ സംരക്ഷകനായ ഫർസ വാല ബാബ എന്നറിയപ്പെടുന്ന ചന്ദ്രശേഖർ വാഹനാപകടത്തിൽ മരിച്ചത്. പശുക്കടത്തെന്ന് സംശയിച്ച് ഒരു ട്രക്ക് പിന്തുടരുന്നതിനിടെ ചന്ദ്രശേഖർ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രശേഖർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പിന്നാലെ ട്രക്കിലുണ്ടായിരുന്ന പശുക്കടത്തുകാർ ബാബയെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ രംഗത്ത് എത്തി. വിവരം പടർന്നതോടെ ആളുകൾ പ്രതിഷേധവുമായി ദേശിയ പാത ഉപരോധിച്ചു. ബാബയെ കൊലപ്പെടുത്തിയ സംഘത്തെ പിടികൂടണം എന്നായിരുന്നു ആവശ്യം. എന്നാൽ, അപകടം നടന്ന കോസി മേഖലയിൽ പുലർച്ചെ കനത്ത മൂടൽ മഞ്ഞ് ആയിരുന്നെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് കണ്ടെത്തൽ. അപകടത്തിൽ പരിക്കേറ്റ ട്രക്ക് ഡ്രൈവറും ചികിത്സയിലിരിക്കെ മരിച്ചു. പശുക്കടത്താണോ എന്ന സംശത്തെ തുടർന്ന് ട്രക്ക് കസ്റ്റഡിയിലെടുത്ത് പോലീസ് പരിശോധിച്ചിരുന്നു. രാജസ്ഥാൻ രജിസ്ട്രേഷനിലുള്ള ട്രക്കിൽ പലചരക്ക് സാധനങ്ങളെന്നായിരുന്നു പോലീസ് കണ്ടത്തൽ. ഇതോടെയാണ് പ്രതിഷേധക്കാർ മനപൂർവ്വം കലാപത്തിന് ശ്രമിച്ചെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിലെ പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി

0
ന്യൂഡൽഹി : കേരളത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കേന്ദ്ര മന്ത്രാലയത്തിന്റെ...

‘ഒരു കാരണവശാലും കൊടുക്കില്ല’ ; സഭയിൽ മുഖ്യമന്ത്രിയെ മൈക്ക് ചതിച്ചു

0
തിരുവനന്തപുരം : നിയമസഭയില്‍ മൈക്ക് ചതിച്ചതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ...

പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുത് ; രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

0
കാസർകോട് : കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്ന്...

ഗുരുവായൂർ ഭണ്ഡാര വരവിന്റെ സ്വർണജൂബിലി വർഷത്തിൽ സർവകാല റെക്കോർഡ്

0
ഗുരുവായൂർ: ഗുരുവായൂർ ക്ഷേേത്രത്തിലെ ഭണ്ഡാര വരവിന് ഒരു ചരിത്ര നാഴികക്കല്ല്. പ്രതിമാസ...