പാലക്കാട്: വ്യാജ മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിച്ച് പഞ്ചായത്തില്‍ താല്‍ക്കാലിക ജോലി നേടിയെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്. പാലക്കാട് പുതുക്കോട് പഞ്ചായത്തില്‍ അഞ്ച് വര്‍ഷത്തോളം തൊഴിലുറപ്പ് അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റായി ജോലി ചെയ്ത കെവി ഗണപതിക്കെതിരെയാണ് വടക്കഞ്ചേരി പോലീസ് കേസെടുത്തത്. കാലിക്കറ്റ് സര്‍വകലാശാലയുടെ ബികോം ബിരുദത്തിന്റെ വ്യാജ മാര്‍ക്ക് ലിസ്റ്റാണ് ഇയാള്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ചതെന്നാണ് പരാതി.
പാലക്കാട് പുതുക്കോട് പഞ്ചായത്തില്‍ തൊഴിലുറപ്പ് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റായി അഞ്ച് വര്‍ഷത്തോളം ജോലി ചെയ്ത കെ.വി. ഗണപതിക്കെതിരെയാണ് പോലീസ് കേസ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബികോം ബിരുദം നേടിയെന്ന അവകാശവാദവുമായി സമര്‍പ്പിച്ച മാര്‍ക്ക് ലിസ്റ്റ് വ്യാജമാണെന്നാണ് പഞ്ചായത്ത് അധികൃതരുടെ കണ്ടെത്തല്‍. ഗണപതി ബിരുദം പാസായിട്ടില്ലെന്നാണ് നിലവിലെ പരാതി. ജോലിക്ക് ആവശ്യമായ യോഗ്യത തെളിയിക്കുന്നതിനായി സമര്‍പ്പിച്ച രേഖകളില്‍ സംശയം തോന്നിയതോടെയാണ് പഞ്ചായത്ത് അധികൃതര്‍ പരിശോധന നടത്തിയത്.































