രാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ കേസെടുത്തു ; എഫ്ഐആർ രജിസ്റ്റർ ചെയ്‌തെന്ന് ഡൽഹി പോലീസ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : രാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ കേസ്. ഡൽഹി പൊലീസ് കേസെടുത്തു. ആകാശവാണി ഭവനിൽ അതിക്രമിച്ച് കയറിയെന്നാണ് പരാതി. എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഡൽഹി പോലീസ് വ്യക്തമാക്കി. തുടർ സമരം ചർച്ച ചെയ്യാൻ ഇന്ത്യ സഖ്യ നേതാക്കളെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഇന്ന് ചർച്ചയ്ക്കായി വിളിച്ചിട്ടുണ്ട്. ആകാശവാണി ഭവനിലേക്ക് എംപിമാർ ഉൾപ്പെടെയുള്ളവർ അനുമതിയില്ലാതെയാണ് മാർച്ച് നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ പോലീസ് ആദ്യഘട്ടത്തിൽ സഹകരിച്ചെങ്കിലും അത് മറികടന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സ്ഥാപനത്തിനുള്ളിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കേസുമായി ഡൽഹി പോലീസ് മുന്നോട്ട് പോകുന്നത്. നിയമാനുസൃതമായ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നും 260 പേരെ കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് വിട്ടയച്ചതായും പോലീസ് അറിയിച്ചു. അതേസമയം ശനിയാഴ്ച ഇടതുവിദ്യാർത്ഥി സംഘടനകളുമായി ചേർന്ന് തങ്ങൾ നടത്തുന്ന സമരം തടയാൻ പോലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സിജെപിയും രംഗത്തെത്തി.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കപ്പൽ ​ഗതാ​ഗത സുരക്ഷ ഉറപ്പാക്കും ; സമുദ്ര സുരക്ഷാ കരാർ പുതുക്കി ഒമാനും ഇന്ത്യയും

0
മസ്കത്ത് : സമുദ്ര സുരക്ഷാമേഖലയിലെ സഹകരണത്തിനായി ഒമാൻ സമുദ്ര സുരക്ഷാ കേന്ദ്രവുമായുള്ള...

മുസ്‌ലിം ലീഗിന്റെ സമ്മേളനത്തെ പരിഹസിച്ച് സിപിഎം നേതാവ് കെ.ടി ജലീല്‍

0
മലപ്പുറം: മുസ്‌ലിം ലീഗിന്റെ സമ്മേളനത്തെ പരിഹസിച്ച് സിപിഎം നേതാവ് കെ.ടി ജലീല്‍....

ബന്ധുവീട് സന്ദർശിച്ച് മടങ്ങുന്നതിനിടെ പതിയിരുന്ന കരടി ചാടിവീണു , വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ...

0
വാൽപ്പാറ: വാൽപ്പാറയിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. വാൽപ്പാറയ്ക്ക് സമീപമുള്ള...

കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍

0
കൊച്ചി: കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആദ്യം...