സർക്കാർ ജീവനക്കാർക്കെതിരെ ഏകപക്ഷീയമായി ഇനി കേസെടുക്കാനാവില്ല ; നിയമപരമായ പരിരക്ഷ ഉറപ്പാക്കാന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ അഴിമതി ഉൾപ്പെടെയുള്ള കേസുകൾ വര്‍ധിക്കുമ്പോഴും നിയമപരമായ പരിരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരായ പരാതികളില്‍ ഏകപക്ഷീയമായ അന്വേഷണ നടപടികള്‍ക്ക് തടയിട്ട് സംസ്ഥാന ആഭ്യന്തര വകുപ്പാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചത്. ഏതെങ്കിലും ജീവനക്കാരനെതിരെ പരാതി ലഭിച്ചാല്‍ അന്വേഷണത്തിന് ഉത്തരവിടുന്നതിന് മുന്‍പായി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പരാതിയുടെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട ജീവനക്കാരനും അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥനും നോട്ടീസ് അയക്കണമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. മേലുദ്യോഗസ്ഥന്‍ വിയോജിച്ചാല്‍ കേസെടുക്കാനാകില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജീവനക്കാരെ സ്വാധീനിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണിതെന്ന് ആരോപണം.

പുതുതായി നിലവില്‍ വന്ന ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് ആഭ്യന്തര വകുപ്പിന്റെ അഭിപ്രായം. എന്തു പരാതിയാണെങ്കിലും ജീവനക്കാര്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കുകയും വ്യാജ പരാതികളില്‍ നിന്ന് സംരക്ഷണം നല്‍കുകയുമാണ് ലക്ഷ്യമിടുന്നതെന്നും ആഭ്യന്തര വകുപ്പ് പറയുന്നു. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം മജിസ്ട്രേറ്റിന്റെ നോട്ടീസ് ലഭിച്ചാല്‍ ജീവനക്കാരന്റെ മേലുദ്യോഗസ്ഥന്‍ പരാതിയെക്കുറിച്ച് അന്വേഷിക്കണം. വാദിയെയും പ്രതിയെയും മേലുദ്യോഗസ്ഥന്‍ കേള്‍ക്കേണ്ടിവരും. എന്നിട്ടാകണം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിണ്ടേത്. ആരോപണവിധേയനായ ജീവനക്കാരനെതിരെ മുന്‍പ് വകുപ്പുതല നടപടികള്‍ ഉണ്ടായിട്ടുണ്ടോയെന്ന കാര്യവും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം. ഇതോടൊപ്പം പരാതിയില്‍ ഉള്‍പ്പെട്ട ജീവനക്കാരനും മജിസ്ട്രേറ്റിന് നേരിട്ട് വിശദീകരണം നല്‍കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...

ഗാസയിൽ നിന്ന് ഹമാസിന്റെ സുരക്ഷാ മേധാവിയെ പിടികൂടിയെന്ന് നെതന്യാഹു ; നിരസിച്ച് ഹമാസ്

0
ടെൽ അവീവ് : ഗാസയിൽ നടത്തിയ സൈനിക ഓപ്പറേഷനിലൂടെ ഹമാസിന്റെ മുതിർന്ന...

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : പത്തനംതിട്ടയിൽ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

0
പത്തനംതിട്ട : സീതത്തോട്‌, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ അരക്കോടിരൂപയില്‍...

എറണാകുളം ജോസ് ജങ്ഷനിൽ 2 പേരെ കത്രിക കൊണ്ട് കുത്തിയ സംഭവം : പ്രതിയായ...

0
കൊച്ചി: എറണാകുളം ജോസ് ജംഗ്ഷന് സമീപം രണ്ടുപേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച...