കശുവണ്ടി ഇറക്കുമതിയിലെ കള്ളപ്പണക്കേസ് ; അനീഷ് ബാബുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി ഇഡി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കശുവണ്ടി ഇറക്കുമതിയിലെ കള്ളപ്പണ കേസിൽ കൊല്ലത്തെ വ്യവസായി അനീഷ് ബാബുവിനെ ഇഡി അറസ്റ്റ് ചെയ്തു. എറണാകുളത്തെ ഹോട്ടലിൽ വെച്ച് ഇന്ന് ഉച്ചയോടെയാണ് കൊച്ചി യൂണിറ്റിലെ ഇഡി സംഘം കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ടാൻസാനിയയിൽ നിന്ന് കശുവണ്ടി ഉറക്കിയതിൽ 25 കോടിരൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് കണ്ടെത്തൽ. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പത്ത് തവണ ഇഡി സമൻസ് അയച്ചിട്ടും അനീഷ് ബാബു ഹാജരായിരുന്നില്ല. ഇതിനെതിരെ ഇഡി എറണാകുളം കോടതയിയിൽ കേസ് ഫയൽ ചെയ്തിരുന്നു.

ഇതിനിടയിലാണ് ഇന്ന് അറസ്റ്റ് ചെയ്തത്. കേസ് ഒത്തു തീ‍ർപ്പാക്കാൻ ഇഡി ഉദ്യോഗസ്ഥൻ 2 കോടിരൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് കാട്ടി നേരത്തെ അനീഷ് ബാബു നിൽകിയ പരാതിയിൽ ഒരു ഏജന്‍റിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം ; കപ്പൽ മുങ്ങി

0
ന്യൂഡൽഹി: ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലായ 'എം.എസ്.വി ഫൈസ്...

എടവണ്ണപ്പാറ – കൊണ്ടോട്ടി റോഡിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന്...

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക് ; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ...

0
പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട...

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...