കൊല്ലം : ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെ കശുവണ്ടി ഫാക്ടറികൾ തുറന്ന് പ്രവർത്തിച്ചു തുടങ്ങി. രണ്ട് മാസം കൊണ്ട് കടക്കെണിയിലായ ജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമത്തിലാണ് തൊഴിലാളികള്‍. റോള്‍ നമ്പറിന്റെ ഒറ്റ, ഇരട്ട ക്രമത്തില്‍ ഒന്നിടവിട്ടുള്ള ദിനങ്ങളില്‍ തൊഴിലാളികള്‍ക്ക് എല്ലാവര്‍ക്കും തൊഴില്‍ ലഭിക്കുന്ന ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. ഫാക്ടറികളില്‍ തെര്‍മല്‍ സ്കാനര്‍ പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജോലിക്ക് എത്തുന്നവര്‍ക്ക് മാസ്ക്ക് നിര്‍ബന്ധമാണ്. സോപ്പ് ഉപയോഗിച്ചു കൈകള്‍ കഴുകിയാണ് ഫാക്ടറികളില്‍ പ്രവേശിപ്പിക്കുന്നത്. ജോലിസ്ഥലത്ത് തുപ്പാന്‍ പാടില്ലെന്നതിനൊപ്പം മുറുക്കും പുകവലിയും നിരോധിച്ചു. പനി, ജലദോഷം, ശ്വാസതടസം ഉള്ളവരെ ജോലിയില്‍ പ്രവേശിപ്പിക്കില്ല. മൊബൈല്‍ ഫോണിന്റെ ഉപയോഗവും നിയന്ത്രിച്ചിട്ടുണ്ട്. ഫാക്ടറികളില്‍ സ്ഥാപിച്ചിട്ടുള്ള തെര്‍മല്‍ സ്‌കാനറില്‍ നിന്ന് തെര്‍മല്‍ റീഡിംഗ് എടുക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജോലി തുടങ്ങും മുമ്പ് ഫാക്ടറികള്‍ അണുവിമുക്തമാക്കിയും പരിസര ശുചീകരണം നടത്തിയുമാണ് തുറന്നത്.
കശുവണ്ടി ഫാക്ടറികൾ പ്രവർത്തനം പുന:രാരംഭിച്ചു ; പ്രതീക്ഷയോടെ തൊഴിലാളികൾ
RECENT NEWS
Advertisment