കശുവണ്ടി ഫാക്ടറികൾ പ്രവർത്തനം പുന:രാരംഭിച്ചു ; പ്രതീക്ഷയോടെ തൊഴിലാളികൾ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെ കശുവണ്ടി ഫാക്ടറികൾ തുറന്ന് പ്രവർത്തിച്ചു തുടങ്ങി. രണ്ട് മാസം കൊണ്ട് കടക്കെണിയിലായ ജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമത്തിലാണ് തൊഴിലാളികള്‍. റോള്‍ നമ്പറിന്റെ ഒറ്റ, ഇരട്ട ക്രമത്തില്‍ ഒന്നിടവിട്ടുള്ള ദിനങ്ങളില്‍ തൊഴിലാളികള്‍ക്ക് എല്ലാവര്‍ക്കും തൊഴില്‍ ലഭിക്കുന്ന ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. ഫാക്ടറികളില്‍ തെര്‍മല്‍ സ്കാനര്‍ പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജോലിക്ക് എത്തുന്നവര്‍ക്ക് മാസ്ക്ക് നിര്‍ബന്ധമാണ്. സോപ്പ് ഉപയോഗിച്ചു കൈകള്‍ കഴുകിയാണ് ഫാക്ടറികളില്‍ പ്രവേശിപ്പിക്കുന്നത്. ജോലിസ്ഥലത്ത് തുപ്പാന്‍ പാടില്ലെന്നതിനൊപ്പം മുറുക്കും പുകവലിയും നിരോധിച്ചു. പനി, ജലദോഷം, ശ്വാസതടസം ഉള്ളവരെ ജോലിയില്‍ പ്രവേശിപ്പിക്കില്ല. മൊബൈല്‍ ഫോണിന്റെ ഉപയോഗവും നിയന്ത്രിച്ചിട്ടുണ്ട്. ഫാക്ടറികളില്‍ സ്ഥാപിച്ചിട്ടുള്ള തെര്‍മല്‍ സ്‌കാനറില്‍ നിന്ന് തെര്‍മല്‍ റീഡിംഗ് എടുക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജോലി തുടങ്ങും മുമ്പ് ഫാക്ടറികള്‍ അണുവിമുക്തമാക്കിയും പരിസര ശുചീകരണം നടത്തിയുമാണ് തുറന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...