കൊറോണയുടെ പേരില്‍ ക്രൂരത ; രോഗിയാണെന്നാരോപിച്ച്‌ പോലീസും ആള്‍ക്കൂട്ടവും ചേര്‍ന്ന് യുവാവിനെ നിലത്തിട്ട് തല്ലിച്ചതച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ലോക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച്‌ ആളുകളെ ആലിംഗനം ചെയ്തുവെന്നും കൊറോണ രോഗിയാണെന്നും ആരോപിച്ച്‌ പോലീസും ആള്‍ക്കൂട്ടവും ചേര്‍ന്ന് യുവാവിനെ നിലത്തിട്ട് തല്ലിച്ചതച്ചു. ഡെല്‍ഹിയിലെ സഗര്‍പുരിലാണ് സംഭവം നടന്നത്. തെക്കന്‍ ഡെല്‍ഹിയിലെ ഒരു കോളനിയില്‍ നിന്നുള്ള ഇമ്രാന്‍ എന്ന യുവാവാണ് മര്‍ദ്ദനത്തിനിരയായത്.

മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ യുവാവിനെ മര്‍ദിച്ച പോലീസ് കോണ്‍സ്റ്റബളിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. യുവാവിനെ നിലത്തിട്ട് പോലീസും ആള്‍ക്കൂട്ടവും ചേര്‍ന്ന് വടികള്‍ ഉപയോഗിച്ച്‌ മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. അതേസമയം ഇമ്രാന്‍ ആളുകളെ ആലിംഗനം ചെയ്തുവെന്ന ആരോപണം തെറ്റാണെന്ന് സഹോദരി രവീണ പറഞ്ഞു.

പാര്‍ക്കിന്റെ സമീപത്തൂടെ നടക്കുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഇമ്രാനോട് തട്ടിക്കയറുകയായിരുന്നു. പേടിച്ചോടിയ ഇമ്രാന്റെ പിന്നാലെയെത്തിയ പോലീസുകാരനും നാട്ടുകാരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ഇമ്രാന് കൊവിഡ് ഉണ്ടെന്ന് നാട്ടുകാര്‍ കള്ളം പറഞ്ഞതാണെന്നും രവീണ പറഞ്ഞു. പോലീസ് കോണ്‍സ്റ്റബിളിനെതിരെ ഐപിസി 323, 321 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അന്വേഷണം നടക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...