കോഴഞ്ചേരി : ജാതി അധിക്ഷേപം കാരണം ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകി കൺസ്യൂമർ ഫെഡ് ജീവനക്കാരി. സിപിഎം പെരുനാട് ഏരിയാ കമ്മറ്റി സെക്രട്ടറിയുടെ ഭാര്യയും കൺസ്യൂമർ ഫെഡ് റീജനൽ മാനേജറുമായ ബിന്ദു പി നായർക്കെതിരെയാണ് കോഴഞ്ചേരി കൺസ്യൂമർ ഫെഡ് ത്രിവേണി സൂപ്പർ മാർക്കറ്റ് ജീവനക്കാരി പോലീസിനും കൺസ്യൂമർ ഫെഡ് എം ഡി ക്കും പരാതി നൽകിയത്.
അർദ്ധ വാർഷിക കണക്കെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപനത്തിൽ എത്തിയ ബിന്ദു ജീവനക്കാരിയെ ജാതിയമായി അധിക്ഷേപിച്ചെന്നും മറ്റുള്ള ജീവനക്കാരുടെ മുന്നിൽ വച്ച് കള്ളി എന്ന് വിളിച്ച് അപമാനിച്ചെന്നുമാണ് പരാതിയിൽ പറയുന്നു.
മുൻപും ഇവർക്കെതിരെ മറ്റൊരു ജീവനക്കാരി സമാന പരാതി നൽകിയിരുന്നു. എന്നാൽ രാഷ്ട്രീയ സ്വാധീനത്താൽ പരാതി ഒതുക്കി തീർക്കുകയായിരുന്നു എന്നും പറയുന്നു.