മലയാളം സര്‍വകലാശാലയിലെ ജാതീയാധിക്ഷേപം ; ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രത്യേക സംഘം അന്വേഷിക്കാന്‍ നിര്‍ദേശിക്കും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: തിരൂര്‍ മലയാളം സര്‍വ്വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥിനിയെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രത്യേക സംഘം അന്വേഷിക്കാന്‍ ശുപാര്‍ശ. എംഎല്‍എമാരും വിസിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഇക്കാര്യം അറിയിക്കും. ജാതീയാധിക്ഷേപം നേരിട്ടതിനെ തുടര്‍ന്ന് സമരം ചെയ്യുന്ന ഗവേഷക അനഘ ശശിക്ക് പഠിക്കാന്‍ ആവശ്യമായ സാഹചര്യം സര്‍വകലാശാല ഒരുക്കുമെന്ന് കുറുക്കോളി മൊയ്തീന്‍ എംഎല്‍എ പറഞ്ഞു. വിദ്യാര്‍ഥിനി സമരം തുടരുന്ന പശ്ചാത്തലത്തിലാണ് എംഎല്‍എമാര്‍ ഇടപെട്ട് വിസിയുമായി ചര്‍ച്ച നടത്തിയത്. പ്രത്യേക സംഘത്തെ നിയോഗിച്ചുകൊണ്ട് അന്വേഷിപ്പിക്കാനുള്ള ചര്‍ച്ചയിലെ തീരുമാനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ അറിയിക്കും.

നാളെ വിദ്യാര്‍ഥി സംഘടനകള്‍ കൂടുതലായി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങുന്നുണ്ട്. അതിനിടയിലാണ് ഇപ്പോള്‍ എംഎല്‍എമാരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നത്. സമരം അവസാനിപ്പിക്കുന്ന ഒരു തീരുമാനത്തിലേക്ക് നിലവില്‍ അനഘ എത്തിയിട്ടില്ല. സര്‍വകലാശാലയിലെ ഡോ. ഭരതന്‍, ഡോ. അരുണ്‍ ബാബു എന്നിവര്‍ക്കെതിരെയാണ് അനഘയുടെ പരാതി. ജാതീയധിക്ഷപത്തെ തുടര്‍ന്ന് നിരവധി തവണ പരാതി നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും വിദ്യാര്‍ഥിനി ആരോപിച്ചു. ഇതേത്തുടര്‍ന്നാണ് ക്യാമ്പസിന് മുന്നില്‍ സമരവുമായി എത്തിയത്. പിന്തുണയുമായി വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...