പയ്യന്നൂർ ക്ഷേത്രത്തിലെ സംഭവം ഒരു വ്യക്തിക്കുണ്ടായതല്ല, സമൂഹത്തിന്‌ മുഴുവൻ ഉണ്ടായതാണ്‌ : മന്ത്രി കെ രാധാകൃഷ്‌ണൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പയ്യന്നൂര്‍ ക്ഷേത്രത്തിലെ സംഭവം ഒരു വ്യക്തിയുടെയല്ല സമൂഹം മുഴുവന്‍ നേരിട്ട പ്രശ്‌നമാണെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. സമൂഹത്തില്‍ ജാതിചിന്ത ഇപ്പോഴും നിലനില്‍ക്കുന്നു. മനുഷ്യന് അയിത്തം കല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം കാര്യങ്ങള്‍ വര്‍ധിക്കുകയാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും കര്‍ണാടകയിലും ജാതിവിവേചനം കൊണ്ടുള്ള അക്രമങ്ങള്‍ ഓരോ ദിവസവും പുറത്തുവരുന്നു. ഈ സാമൂഹ്യവ്യവസ്ഥ ഉണ്ടാകുന്നത് ജാതിവ്യവസ്ഥയുടെ ദുരന്തമാണ്. ഇത്തരം ദുരന്തങ്ങളില്‍നിന്ന് കുറേയേറെ മുന്നോട്ടുവന്ന സംസ്ഥാനമാണ് നമ്മുടെ കേരളം. ഉത്തരേന്ത്യയില്‍ സംഭവിക്കുന്നതുപോലെ കേരളത്തില്‍ സംഭവിക്കാന്‍ നമ്മുടെ പൊതുസമൂഹം അനുവദിക്കാറില്ല – മന്ത്രി പറഞ്ഞു.

തനിക്ക് പ്രയോരിറ്റി കിട്ടിയില്ല എന്നത് ഒരു പ്രശ്നമല്ല. ഒരു വ്യക്തിക്ക് പറ്റിയ കാര്യമല്ല. സമൂഹത്തിന്റെ മൊത്തം കാര്യമാണ്. ഇത് ബ്രാഹ്മണര്‍ക്ക് എതിരെയല്ല. എത്രയോ ബ്രാഹ്മണര്‍ സാമൂഹ്യമാറ്റങ്ങള്‍ക്ക് വേണ്ടി പോരാടിയിട്ടുണ്ട്. ജാതിവ്യവസ്ഥ ഉണ്ടാക്കിയ മാനസികാവസ്ഥ പെട്ടെന്ന് ഒരുദിവസം മാറ്റാന്‍ കഴിയില്ല. അത് മനസില്‍ പിടിച്ച ഒരു കറയാണ്. മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങളില്‍നിന്ന് മാറിനില്‍ക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത് ജാതിചിന്തയും മതചിന്തയും വരുമ്പോഴാണ്. കേരളത്തിലുും പലരുടേയും മനസില്‍ ജാതിചിന്ത ഇപ്പോഴുമുണ്ട്. അത് പുറത്തെടുത്താല്‍ സമൂഹം അംഗീകരിക്കില്ല എന്നതുകൊണ്ട് ചെയ്യാത്തതാണ്. ക്ഷേത്രത്തിലെ സംഭവം വലിയ വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. അത്തരം സംഭവങ്ങള്‍ കേരളത്തിലെ പൊതുസമൂഹം അംഗീകരിക്കില്ല – മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...