കടലാക്രമണത്തിൽ നാശനഷ്ടം : ഇടത്-വലത് ജനപ്രതിനിധികളുടെ അവഗണനയുടെ പരിണിതഫലം : രാജീവ് ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പൂവാറിൽ ഇന്നുണ്ടായ കടലാക്രമണം കാലാകാലമായി ഇടത്-വലത് ഭരണകൂടങ്ങളും ജനപ്രതിനിധികളും മേഖലയിലെ ജനങ്ങളോട് കാട്ടിവരുന്ന അവഗണനയുടെ ഭാഗമാണെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ജനങ്ങൾ വിശ്വസിച്ച് തെരഞ്ഞെടുത്തയച്ച കോൺഗ്രസ് എം.പിക്കും എൽ.ഡി.എഫിനും ഇക്കാലമത്രയും എന്തായിരുന്നു പണിയെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. “60 വർഷത്തിലധികമായി ഇടത്-വലത് മുന്നണികൾ ചെയ്തു കൂട്ടിയതിന്റെ ദുരിതമാണ് ഈ കാണുന്നത്. മനുഷത്വം തീരെ മരവിച്ച ഒരു ഭരണകൂടത്തിനും ആത്മാർത്ഥത തെല്ലുമില്ലാത്ത ജനപ്രതിനിധികൾക്കും മാത്രമേ ഈ യാതന കയ്യുംകെട്ടി നോക്കി നിൽക്കാൻ കഴിയൂ. തീരദേശവാസികളെ നിത്യദുരിതത്തിലാഴ്‌ത്തി രസിക്കുന്ന ഭരണകർത്താക്കളെ ജനങ്ങൾ തന്നെ നിരസിക്കുന്ന കാലം അകലെയല്ല.

വടക്കോട്ട് നോക്കി കുറ്റം പറയുന്നതിന് പകരം വല്ലപ്പോഴും ഈ നാട്ടിലെ സാധാരണ ജനങ്ങളെക്കൂടി പരിഗണിക്കാമായിരുന്നു. ഏതായാലും ഈ ദുരിതം ഇനിയും ഞാൻ കണ്ടു നിൽക്കില്ല, തുടരാൻ അനുവദിക്കുകയുമില്ല. ശാശ്വതമായ പരിഹാരം കാണുന്നതിന് തീരദേശ ജനതക്കൊപ്പം ഞാനുമുണ്ടാവും.” രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തിരുവനന്തപുരത്തെ വിവിധ തീരദേശ മേഖലകളിൽ രൂക്ഷമായ കടലാക്രമണമുണ്ടാവുകയും വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി

0
കോഴിക്കോട് : താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. താമരശ്ശേരി...

കുടുംബാരോഗ്യ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തും ; 152 തസ്തികകൾ അനുവദിച്ച് ഉത്തരവായി : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ 152 തസ്തികകൾ...

കോഴിക്കോട് അരയെടുത്തുപാലം ഫ്ലൈഓവറിൽ കാറും ബൈക്കുകളും കൂട്ടിയിടിച്ച അപകടത്തിൽ തെറിച്ച് താഴേക്ക് വീണ് പരിക്കേറ്റ...

0
കോഴിക്കോട് : കോഴിക്കോട് അരയിടത്തുപാലം ഫ്ലൈഓവറിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ 19-ാം...

കൈക്കൂലിക്കേസിൽ സസ്പെൻഷനിൽ കഴിയുന്ന തഹസിൽദാറുടെ വീട്ടിൽ റെയ്ഡ് ; കണ്ടെത്തിയത് പണവും സ്വർണവും വജ്രവും...

0
ഹൈദരാബാദ് : ഹൈദരാബാദിൽ കൈക്കൂലിക്കേസിൽ സസ്പെൻഷനിൽ കഴിയുന്ന തഹസിൽദാറുടെ വീട്ടിൽ നടത്തിയ...