മഴ ആരംഭിച്ചാൽ കോന്നി താലൂക്ക് ആശുപത്രിയിലെ ക്യാഷ്വലിറ്റി വെള്ളത്തിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : മഴ ആരംഭിച്ചാൽ പിന്നെ കോന്നി താലൂക്ക് ആശുപത്രി ജീവനക്കാർക്ക് ക്യാഷ്വലിറ്റിയിൽ കയറിയ മഴ വെള്ളം തുടച്ച് നീക്കുന്ന ജോലിയാനുള്ളത്. ഇത്തവണ മഴ ആരംഭിച്ചപ്പോൾ തുടങ്ങിയതാണ് കോന്നി താലൂക്ക് ആശുപത്രിയിലെ ഈ ദുസ്ഥിതി. ക്യാഷ്വലിറ്റി കെട്ടിടത്തിന്റെ ഒന്നാം നിലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പാതി വഴിയിൽ നിൽക്കുന്ന അവസ്ഥയിൽ മുകളിൽ നിന്നും ഇറങ്ങുന്ന മഴ വെള്ളം കെട്ടിടത്തിനുള്ളിലൂടെ ഒഴുകി ആശുപത്രിക്ക് ഉള്ളിൽ എത്തുന്ന അവസ്ഥയാനുള്ളത്.

മഴ ശക്തമായാൽ കെട്ടിടത്തിനുള്ളിൽ ഫർമസി പ്രവർത്തിക്കുന്ന മുറി വരെ വെള്ളം കയറും. ക്യാഷ്വലിറ്റി മുറിയിലും വെള്ളം നിറയുന്നത് പതിവാണ്. ഈ മഴക്കാലം ആരംഭിച്ചതിന് ശേഷം നിരവധി തവണയാണ് ഇത്തരത്തിൽ വെള്ളം കയറിയത്. വെള്ളം കയറുമ്പോൾ ഗുരുതരമായി എത്തിക്കുന്ന രോഗികളെ പോലും ഇവിടെ നിന്നും മാറ്റേണ്ടി വന്നിട്ടുണ്ട്. മുകൾ നില കെട്ടിടത്തിന്റെ നിർമ്മാണത്തിലെ ആശാസ്ത്രീയതയാണ് ഇതിന് കാരണം എന്നും രോഗികൾ പറയുന്നു. മുകളിൽ നിന്നും വീഴുന്ന വെള്ളം ശേഖരിക്കാൻ ബക്കറ്റ് നിരത്തി വെക്കേണ്ട ഗതികേടിലാണ് ആശുപത്രി ജീവനക്കാരും ഡോക്ടർമാരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...

നെല്ലുസംഭരണ നയം പ്രഖ്യാപിക്കാതെ സർക്കാർ ; ആശങ്കയിൽ കർഷകർ

0
ആലപ്പുഴ : ഒന്നാംവിള നെല്ലുസംഭരണത്തിന്റെ രജിസ്ട്രേഷനും അപേക്ഷാ നടപടികളും തുടങ്ങിയെങ്കിലും സംഭരണനയവും...