കടുവകുഞ്ഞുങ്ങളെന്ന വ്യാജേന പൂച്ചക്കുട്ടികളെ നിറമടിച്ച്‌ വില്‍പ്പനയ്‌ക്ക് വെച്ച യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: കടുവകുഞ്ഞുങ്ങളെന്ന വ്യാജേന പൂച്ചക്കുട്ടികളെ നിറമടിച്ച്‌ വില്‍പ്പനയ്‌ക്ക് വെച്ച യുവാവ് പിടിയില്‍.
മറയൂരിനടുത്തുള്ള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തിലാണു സംഭവം. തിരുവണ്ണാമല ആരണി സ്വദേശി പാര്‍ത്ഥിപന്‍ (24) ആണ് പിടിയിലായത്. വാട്‌സ് ആപ്പിലൂടെയാണ് ഇയാള്‍ കടുവക്കുഞ്ഞുങ്ങളെ വില്‍ക്കാനുണ്ടെന്ന് പരസ്യം നല്‍കിയത്.

മൂന്ന് മാസം പ്രായമായ കടുവക്കുഞ്ഞ് ഒന്നിന് 25 ലക്ഷം രൂപയാണ് പരസ്യത്തില്‍ പറഞ്ഞിരുന്നത്. വാട്‌സ്‌ആപ്പില്‍ സ്റ്റാറ്റസ് ആയിട്ടാണ് കടുവക്കുഞ്ഞുങ്ങളെ വില്‍ക്കാനുണ്ടെന്ന് പരസ്യം നല്‍കിയത്. കടുവകുഞ്ഞുങ്ങളെ ആവശ്യമുള്ളവര്‍ പണം നല്‍കിയാല്‍ പത്ത് ദിവസത്തിനകം എത്തിച്ചു നല്‍കുമെന്നും പാര്‍ഥിപന്‍ പറഞ്ഞു. വിവരമറിഞ്ഞ വനംവകുപ്പ് പാര്‍ത്ഥിപനെ പിടികൂടി.

മൂന്ന് കടുവക്കുഞ്ഞുങ്ങള്‍ക്ക് സ്റ്റീല്‍ പാത്രത്തില്‍ ഭക്ഷണം നല്‍കുന്ന ഫോട്ടോ സഹിതമായിരുന്നു പരസ്യം. വനംവകുപ്പ് അന്വേഷണം ആരംഭിച്ചതോടെ പാര്‍ഥിപന്‍ ഒളിവില്‍ പോയി. വനംവകുപ്പ് ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയെങ്കിലും കടുവക്കുഞ്ഞുങ്ങളെ കണ്ടെത്താനായിരുന്നില്ല. പിന്നീട് വെല്ലൂര്‍ ചര്‍പ്പണമേടില്‍ നിന്ന് പാര്‍ഥിപനെ അറസ്റ്റ് ചെയ്തു. കടുവക്കുഞ്ഞുങ്ങളെ അന്വേഷിച്ചെത്തുന്നവര്‍ക്ക് പൂച്ച കുട്ടികളെ പെയിന്റ് അടിച്ച്‌ നല്‍കാനായിരുന്നു പദ്ധതിയെന്ന് പ്രതി മൊഴി നല്‍കിയതായി വനംവകുപ്പ് പറഞ്ഞു. അമ്പത്തൂരിലുളള സുഹൃത്ത് അയച്ചുകൊടുത്ത കടുവക്കുഞ്ഞുങ്ങളുടെ ചിത്രമാണ് തട്ടിപ്പിനായി ഇയാള്‍ ഉപയോഗിച്ചതെന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം ; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു ;...

0
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ്...

കെഎസ്ആർടിസി അധികവരുമാനം : ടിക്കറ്റിലും സീറ്റിലും പരസ്യം, കരാർ ഏറ്റെടുക്കാൻ ആളില്ല

0
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതി ആരംഭിച്ച ഘട്ടത്തിൽ കെഎസ്ആർടിസിയോട് അധികവരുമാനം കണ്ടെത്തണമെന്ന്...