പവർ കട്ടിൽ ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ച സംഭവം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വീണാ ജോർജ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരളത്തില്‍ പവര്‍ കട്ട് മൂലം ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചുവെന്ന വാര്‍ത്ത അങ്ങേയറ്റം ദു:ഖകരമാണെന്ന് മുന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തക ചിത്ര അഭയ്‌യുടെ കുറിപ്പിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇത് ഹൃദയഭേദകമാണെന്നും സര്‍ക്കാരിന്റെ അനാസ്ഥയില്‍ ജീവനുകള്‍ നഷ്ടപ്പെടുന്നത് അതീവ ഗൗരവതരമായ സാഹചര്യമാണെന്നും വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.’ഹൃദയഭേദകമായ ഈ വാര്‍ത്ത കണ്ടപ്പോള്‍ കോവിഡ് കാലമാണ് ഓര്‍മ്മ വന്നത്. കോവിഡ് കാലത്ത് ഓക്‌സിജന്‍ കിട്ടാതെ കേരളത്തില്‍ ആരും മരിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. യുദ്ധകാലാടിസ്ഥാനത്തില്‍ ആണ് ആശുപത്രികളിലെ ഓക്‌സിജന്‍ സ്വയംപര്യാപ്തമാക്കുകയും ഓക്‌സിജന്‍ ബെഡ്ഡുകള്‍ ക്രമീകരിക്കുകയും ഒക്കെ ചെയ്തത്. വീടുകളിലെ കിടപ്പ് രോഗികള്‍ക്ക് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സര്‍ക്കാര്‍ ലഭ്യമാക്കുന്നതിന് പുറമേ പൊതുസമൂഹത്തിന്റെ കൂടി പിന്തുണ ഉറപ്പാക്കിയും ലഭ്യമാക്കിയിരുന്നു’, വീണാ ജോർജ് കുറിച്ചു.

ഇന്ന് കറന്റ് കട്ട് മൂലം ഓക്‌സിജന്‍ ലഭ്യത കുറഞ്ഞ് കേരളത്തില്‍ മരണം സംഭവിച്ചിരിക്കുന്നു. മൂന്ന് മാസം മുമ്പുവരെ കറന്റ് കട്ട് എന്തെന്ന് പുതിയ തലമുറയിലെ കുട്ടികള്‍ക്ക് അറിയില്ലായിരുന്നു. കറന്റ് കട്ട് ആക്കുമോ എന്ന് അവര്‍ അന്ന് അത്ഭുതപ്പെട്ടിരുന്നു. ഇന്ന് ഒരുദിവസം തന്നെ പല പ്രാവശ്യം പവര്‍ കട്ടാണ്. ഒപ്പം അതിന്റെ എല്ലാ പ്രശ്‌നങ്ങളിലൂടെയും സമൂഹം കടന്നു പോവുകയും ചെയ്യുന്നുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ നിസംഗത വെടിയണമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭരദ്വാജ് എന്റെ പേര് ദുരുപയോഗംചെയ്തു, നിയമനടപടിയുമായി മുന്നോട്ട് പോകും ; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

0
ന്യൂഡൽഹി : വിദ്യാർത്ഥി സംഘടനയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ...

കൊല്ലം പരവൂരിൽ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; അന്വേഷണം തുടരുന്നു

0
ചാത്തന്നൂർ: കൊല്ലം പരവൂരിൽ കുറ്റിക്കാട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കുടിവെള്ള വിതരണത്തെച്ചൊല്ലിയുള്ള തർക്കം : പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

0
തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത്...

ചിറയിൻകീഴ് കൈയാങ്കളി : ആരോപണങ്ങൾക്ക് മറുപടിയുമായി രമ്യാ ഹരിദാസ്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കൈയേറ്റത്തിൽ പ്രതികരണവുമായി എംഎൽഎ രമ്യ ഹരിദാസ്. കിഴുവില്ലം ബാങ്ക്...