വിഴിഞ്ഞം സമരക്കാർക്ക് വിദേശ ഫണ്ട് നൽകിയെന്ന ആരോപണത്തിൽ കേന്ദ്രസർക്കാരിന് തിരിച്ചടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാർക്ക് വിദേശ ഫണ്ട് നൽകിയെന്ന ആരോപണത്തിൽ കേന്ദ്രസർക്കാരിന് തിരിച്ചടി. കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ എഫ്സിആർഎ ലൈസൻസ് പുതുക്കി നൽകുന്നത് നിഷേധിച്ച കേന്ദ്ര നടപടി ഹൈക്കോടതി റദ്ദാക്കി. കേരള സോഷ്യൽ സർവീസ് ഫോറത്തിൻ്റെ ഹർജിയിലാണ് വിധി. നിയമത്തിലെ വകുപ്പുകൾ മാത്രം ചൂണ്ടിക്കാട്ടിയാൽ മതിയാകില്ലെന്നും നിരസിക്കാനുള്ള കൃത്യമായ കാരണം വ്യക്തമാക്കാതെ FCRA റിന്യൂവൽ നിഷേധിക്കാനാകില്ലെന്നും വിധിയിൽ കോടതി വ്യക്തമാക്കി.

ഹർജിക്കാരായ സംഘടനയിൽ നിന്ന് വിഴിഞ്ഞം സമരക്കാർക്ക് പണം കൈമാറിയതിന് യാതൊരുവിധ സാമ്പത്തിക തെളിവുകളും സമർപ്പിക്കാൻ കേന്ദ്രത്തിന് സാധിച്ചില്ലെന്നും ആരോപണത്തിൽ തെളിവില്ലെന്നും സമാധാനപരമായ പ്രതിഷേധങ്ങളെ അനാവശ്യ പ്രവർത്തനങ്ങളായി വിശേഷിപ്പിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ദേശസുരക്ഷയുടെ പേരിൽ സർക്കാർ തീരുമാനങ്ങൾ കോടതി പരിശോധനയ്ക്ക് അതീതമല്ലെന്നും നിരീക്ഷിച്ച കോടതി FCRA റിന്യൂവൽ നിഷേധിച്ച രണ്ട് ഉത്തരവുകളും റദ്ദാക്കി. സംഭവത്തിൽ മൂന്ന് മാസത്തിനകം പുതിയ തീരുമാനം എടുക്കാൻ കേന്ദ്രത്തിന് നിർദേശം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...