കൊച്ചി മെട്രോ തൂണിൽ ദിവസങ്ങളായി കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചി മെട്രോ തൂണിൽ ദിവസങ്ങളായി കുടുങ്ങിക്കിടന്ന പൂച്ചയെ ഒടുവിൽ രക്ഷിച്ചു. ഫയർഫോഴ്സിന്റെ രക്ഷാദൗത്യമാണ് വിജയം കണ്ടത്. ഫയർഫോഴ്സ് സംഘം മുകളിലേക്ക് കയറിയാണ് പൂച്ചയെ താഴെയിറക്കിയത്. പൂച്ചക്ക് പരിക്കേൽക്കാതിരിക്കാൻ താഴെ വല വിരിച്ചിരുന്നു. പൂച്ചയെ ലഭിച്ചതോടെ ഒത്തുകൂടിയവർ ആഹ്ലാദം പ്രകടിപ്പിച്ചു. പിന്നീട് പൂച്ചയെ അനിമൽ റെസ്ക്യൂ ആംബുലൻസിൽ കൊണ്ടുപോയി. ക്രെയിൻ അടക്കം സജ്ജമാക്കിയായിരുന്നു രക്ഷാപ്രവർത്തനം. കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിന് മുന്നിലെ പില്ലറിലാണ് പൂച്ച കുടുങ്ങിയത്.

കഴിഞ്ഞ ദിവസം പൂച്ചയെ പില്ലറിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന രീതിയിൽ ആണ് പൂച്ചയെ കണ്ടതെന്ന് സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ പറയുന്നു. ഇവരാണ് പൂച്ചക്ക് സുഭാഷ് എന്ന് പേര് ഇട്ടതും. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിലെ സുഭാഷിൽ നിന്നാണ് ഈ സുഭാഷിനും ഓട്ടോറിക്ഷ ഡ്രൈവർമാർ പേരിട്ടത്. വൈദ്യുതി പ്രവഹിക്കുന്ന മെട്രോ റെയിൽ പാളങ്ങൾ കടന്ന് പോകുന്നതാണ് കഴിഞ്ഞ ദിവസം എത്തിയ ഫയർ ഫോഴ്സ് ജീവനക്കാർക്ക് വെല്ലുവിളി ആയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...