Saturday, April 27, 2024 7:44 am

ബഫര്‍ സോണ്‍ : സുപ്രീം കോടതിയില്‍ റിവ്യു പെറ്റീഷന്‍ നല്‍കണമെന്ന് ; കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇക്കോസെന്‍സിറ്റീവ്,ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീം  കോടതിയില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി. മുഖ്യമന്ത്രി പിണറായി വിജയനെ കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രതിനിധി സംഘം സന്ദര്‍ശിച്ചു. കേരളത്തിലെ ജനങ്ങളെ ആകമാനം, പ്രത്യേകിച്ച്‌ കര്‍ഷകരെയും സംരക്ഷിത വനമേഖലകളുടെ പരിസര പ്രദേശങ്ങളില്‍ ജീവിക്കുന്നവരെയും പ്രതിസന്ധിയില്‍ അകപ്പെടുത്തിയിരിക്കുകയാണ് ബഫര്‍സോണ്‍ വിഷയമെന്ന് കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രിയെ പിണറായി വിജയുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചു.

അപ്രഖ്യാപിത കുടിയിറക്ക് വഴിയായി ലക്ഷക്കണക്കിന് പേര്‍ ഭവനരഹിതരായി മാറിയേക്കാവുന്ന സാഹചര്യം പൂര്‍ണമായി ഒഴിവാക്കപ്പെടണമെന്ന് പ്രതിനിധി സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഏറ്റവും മികച്ച രീതിയില്‍ വനവും വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടുന്ന കേരളത്തില്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ചുള്ള നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത് സാമാന്യ നീതിയുടെ ലംഘനമാണെന്ന് പ്രതിനിധിസംഘം ചൂണ്ടിക്കാണിച്ചു. ഇക്കോ സെന്‍സിറ്റീവ് സോണ്‍ പുനര്‍ നിര്‍ണയിച്ച്‌ സുപ്രീം കോടതിയില്‍ റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യുക, പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്ത് പ്രമേയം പാസാക്കുക, കേരളത്തിലെ സവിശേഷമായ സാഹചര്യം പ്രത്യേക പ്രതിനിധി സംഘത്തെ നിയോഗിച്ച്‌ കേന്ദ്ര മന്ത്രിസഭയെ ധരിപ്പിക്കുക, വിശദമായ പഠനങ്ങളും വിലയിരുത്തലുകളും യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തി റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.

വിഷത്തില്‍ കാര്യക്ഷമമമായ ഇടപെടലുകള്‍ നടത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി കെസിബിസി വ്യക്തമാക്കി. വിഷയത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച മുഖ്യമന്ത്രി, സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുന്നതായി അറിയിച്ചുവെന്നും കെസിബിസി പറഞ്ഞു.

സര്‍ക്കാര്‍ വേണ്ട രീതിയിലുള്ള ഇടപെടലുകള്‍ നടത്തി പരിഹാരം കണ്ടെത്താത്ത പക്ഷം, കേരള കത്തോലിക്കാ സഭാ നേതൃത്വവും ജനങ്ങള്‍ക്കൊപ്പം പ്രക്ഷോഭങ്ങള്‍ക്ക് അണിനിരക്കുമെന്നും പ്രതിനിധി സംഘം അറിയിച്ചുവെന്നും കെസിബിസി വ്യക്തമാക്കി. ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, ബിഷപ്പുമാരായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, സാമുവല്‍ മാര്‍ ഐറേനിയോസ്, മാര്‍ ജോസ് പുളിക്കല്‍, മാര്‍ തോമസ് തറയില്‍ എന്നിവര്‍ക്കൊപ്പം മന്ത്രി റോഷി അഗസ്റ്റിന്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, കെഎസ്‌എസ്‌എഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ എന്നിവരാണ് കെസിബിസി പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നത്.

മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതിനു ശേഷം വനം മന്ത്രി എ കെ ശശീന്ദ്രനെയും സന്ദര്‍ശിച്ച്‌ ചര്‍ച്ച നടത്തുകയും നിര്‍ദ്ദേശങ്ങള്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന്, പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും സന്ദര്‍ശിച്ച പ്രതിനിധി സംഘം, ബഫര്‍സോണ്‍ വിഷയത്തില്‍ ഭരണ പ്രതിപക്ഷ കക്ഷികളുടെ പൂര്‍ണ പിന്തുണ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന ജനങ്ങള്‍ക്ക് ഉണ്ടാകണമെന്ന് അഭ്യര്‍ഥിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോളിങ്ങിൽ പ്രതീക്ഷ ഉണ്ട്, അഭിമാന വിജയമുണ്ടാകും ; വി ജോയി

0
ആറ്റിങ്ങൽ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അഭിമാന വിജയമുണ്ടാകുമെന്ന് ആറ്റിങ്ങലിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി...

മ​സ്‌​ക​ത്തി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു

0
മ​സ്ക​ത്ത്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു. മ​സ്‌​ക​ത്തി​ലെ ബൗ​ശ​ര്‍...

‘ഉപഭോക്താക്കളുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ ഇന്ത്യ വിടും’ ; കോടതിയിൽ നിലപാട് ...

0
ന്യൂഡൽഹി: സന്ദേശങ്ങളിലെ എൻക്രിപ്ഷൻ ഇല്ലാതാക്കി ഉപഭോക്താക്കളുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ...

കോഴിക്കോട് വോട്ടിങ് അര്‍ധരാത്രിയോളം ; പോളിങ് അവസാനിച്ചത് രാത്രി 11.47-ന്

0
കോഴിക്കോട്: വോട്ടർമാർ ഒഴുകിയെത്തിയതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ആവേശകരമായ പോളിങ്. കോഴിക്കോട്,...