പ്രതിരോധവാക്‌സിനെടുത്ത പശു കുഴഞ്ഞു വീണ് ചത്തു മൃഗാശുപത്രി അധികൃതര്‍ പരാതിയില്ലെന്ന് ബലമായി എഴുതി വാങ്ങിച്ചതായി വീട്ടമ്മ

For full experience, Download our mobile application:
Get it on Google Play

റാന്നി : പ്രതിരോധവാക്‌സിനെടുത്ത പശു കുഴഞ്ഞു വീണ് ചത്തു മൃഗാശുപത്രി അധികൃതര്‍ പരാതിയില്ലെന്ന് ബലമായി എഴുതി വാങ്ങിച്ചതായി വീട്ടമ്മ. മൃഗങ്ങളില്‍ അടുത്ത സമയത്ത് വ്യാപകമായ ചര്‍മ്മമുഴ രോഗത്തിനെതിരെയുള്ള പ്രതിരോധ വാക്സിന്‍ എടുത്ത പശു തളര്‍ന്നു വീണു. നാറാണംമൂഴി ഇടമുറി പാറേക്കടവ് പുത്തന്‍പുരയില്‍ സാലി ബാബുവിന്‍റെ പശുവാണ് കുത്തിവെപ്പിന് പിന്നാലെ തളര്‍ന്നു വീണത്. ആവശ്യമില്ലെന്ന് പറഞ്ഞിട്ടും നിര്‍ബന്ധപൂര്‍വ്വമാണ് കുത്തിവെപ്പ് എടുത്തതെന്ന് വീട്ടുകാര്‍ ആരോപിച്ചു. കുത്തിവെപ്പ് എടുത്ത് അടുത്ത ദിവസം കാലിന് നീരുണ്ടാവുകയും പിന്നീട് തളര്‍ന്ന് വീഴുകയുമായിരുന്നു. അയല്‍വാസികളുടെ സഹായത്തോടെ പടങ്ങ് ഉണ്ടാക്കി എഴുന്നേല്‍പ്പിച്ചു നിര്‍ത്തിയെങ്കിലും കഴിഞ്ഞ രാത്രി വീണ്ടും തളര്‍ന്ന് വീഴുകയായിരുന്നു.

സമീപവാസി തന്‍റെ പശുവിനെ പരിശോധിച്ച് ചര്‍മ്മ മുഴയില്ലെന്നുറപ്പ് വരുത്താനാണ് മൃഗാശുപത്രി അധികൃതരെ സ്ഥലത്ത് എത്തിച്ചത്. എന്നാല്‍ പ്രതിയോധ വാക്സിന്‍ തന്‍റെ പശുവിന് എടുക്കാന്‍ ഇയാള്‍ തയ്യാറായില്ല. തുടര്‍ന്ന് അധികൃതര്‍ ബാബുവിനെ ബന്ധപ്പെട്ട് നിര്‍ബന്ധപ്പൂര്‍വ്വം വാക്സിന്‍ എടുപ്പിക്കുകയായിരുന്നു. പിന്നീട് പശുവിന് ക്ഷീണം അനുഭവപ്പെട്ടതോടെ ഡോക്ടര്‍മാരെ ബന്ധപ്പെട്ടെങ്കിലും കുഴപ്പമില്ലെന്ന മറുപടിയാണ് ലഭിച്ചത്. എഴുപ്പത്തയ്യായിരം രൂപ വില വരുന്ന മൂന്ന് വയസ് പ്രായമുള്ള പശുവിന്‍റെ പാല്‍ വിറ്റാണ് സാലി ബാബു ഉപജീവനമാര്‍ഗം നടത്തുന്നത്. ഇവര്‍ പരാതിയുമായി നാറാണംമൂഴി മൃഗാശുപത്രിയില്‍ എത്തിയെങ്കിലും പരാതി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് പറയുന്നു. പശുവിന്‍റെ രക്ത പരിശോധന നടത്തിയ ശേഷം ഹീമോഗ്ലോബിന്‍ കുറവുമൂലം പശു തളര്‍ന്നു വീണതാണെന്നും മൃഗാശുപത്രി അധികൃതര്‍ക്ക് ഇതില്‍ പങ്കില്ലെന്ന് എഴുതി വാങ്ങിയതായും വീട്ടുകാര്‍ ആരോപിക്കുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നാം പ്രസവത്തിനും ഒരു വർഷം ശമ്പളത്തോടു കൂടിയ അവധി ; ഉത്തരവുമായി വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ ജീവനക്കാരായ സ്ത്രീകളുടെ ക്ഷേമത്തിനുതകുന്ന സുപ്രധാന പ്രഖ്യാപനവുമായി...

‘ഇഡി റെയ്ഡിൽ ഭയപ്പെട്ട് ഓടില്ല ; രാഷ്ട്രീയപരമായും നിയമപരമായും നേരിടും’ : മുഹമ്മദ് റിയാസ്

0
കോഴിക്കോട് : ഇഡി റെയ്ഡിൽ നിയമവിരുദ്ധമായി ഒന്നും ലഭിച്ചില്ലെന്ന് പിഎ മുഹമ്മദ്...

വട്ടിയൂർക്കാവ് മണ്ഡലത്തിലെ പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക സ്ക്വാഡ് : മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം...

മാസപ്പടി കേസ്‌ ; റെയ്ഡിൽ മുമ്പും ഒന്നും കിട്ടിയിട്ടില്ല ; വീണയ്ക്ക് ബിസിനസ് ചെയ്യാൻ...

0
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ടി യുമായി...