കന്നുകാലികള്‍ക്ക് മൈക്രോ ചിപ്പ് സംവിധാനം ഏര്‍പ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കുറ്റൂര്‍ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ കന്നുകാലികള്‍ക്കും റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ മൈക്രോ ചിപ്പ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജി സഞ്ജു നിര്‍വഹിച്ചു.നിലവില്‍ ഉപയോഗിച്ച് വരുന്ന പ്ലാസ്റ്റിക് ടാഗ് സംവിധാനത്തിന് പകരമായി അവയുടെ ന്യൂനതകളെല്ലാം പരിഹരിച്ച് പകരം നടപ്പാക്കുന്ന പുതിയ തിരിച്ചറിയല്‍ സംവിധാനമാണ് ആര്‍എഫ്ഐഡി( റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍) ടാഗിംഗ്. മൃഗ സംരക്ഷണവകുപ്പിന്റെ ഇ സമൃദ്ധ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

ബയോ കോമ്പാക്റ്റബിള്‍ ഗ്ലാസുകൊണ്ടു നിര്‍മിച്ച 12 മില്ലിമീറ്റര്‍ നീളവും രണ്ടു മില്ലിമീറ്റര്‍ വ്യാസവും ഉള്ള മൃഗങ്ങളുടെ തൊലിക്കടിയില്‍ നിക്ഷേപിക്കാവുന്നതും യാതൊരുവിധ റിയാക്ഷന്‍ ഉണ്ടാക്കാത്തതുമായ ഇലക്ട്രോണിക് ചിപ്പ് ആണ് കന്നുകാലികളില്‍ ഘടിപ്പിക്കുന്നത്. ഇതില്‍ രേഖപ്പെടുത്തിയിട്ടുള്ള 15 അക്ക തിരിച്ചറിയല്‍ നമ്പര്‍ സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍ വഴി ഇ-സമൃദ്ധ സോഫ്റ്റ് വെയറില്‍ എത്തുകയും അതിലുള്ള വിവരശേഖരത്തില്‍നിന്നും വിവരങ്ങള്‍ കര്‍ഷകര്‍ക്കും സാങ്കേതിക ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാക്കുന്നതിനും ഇ-സമൃദ്ധ പദ്ധതിപ്രകാരം വിവരങ്ങള്‍ വിശകലനം ചെയ്യാനും സാധിക്കും. വൈസ് പ്രസിഡന്റ് സാലി ജോണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാബു കുറ്റിയില്‍, മൃഗ ഡോക്ടര്‍ ഡോ.പ്രീതി മേരി ഉമ്മന്‍, മൃഗ ആശുപത്രി ജീവനക്കാര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

——————————————————————————————————

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധ ഭീതി ; എണ്ണവില ഉയരുന്നു

0
വാഷിങ്ടണ്‍: ഗൾഫിൽ വീണ്ടും യുദ്ധഭീതി പടർത്തി ഇറാൻ-അമേരിക്ക ആക്രമണ പ്രത്യാക്രമണം. ഇതോടെ...

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം : നടപടികൾക്ക് തുടക്കമിട്ട് ആരോഗ്യവകുപ്പ് ; 140 ഡോക്ടർമാർക്ക്...

0
തിരുവനന്തപുരം : ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം...

മോശം കാലാവസ്ഥയിൽ ഫെറി ബോട്ടിൽ വെള്ളം കയറി തലകീഴായി മറഞ്ഞു ; സൈപ്രസിൽ വൻ...

0
സൈപ്രസ്: 270 ഓളം യാത്രക്കാരുമായി പോയ ഫെറി മുങ്ങി വൻ അപകടം....

ഇന്ത്യ ലോകത്തെ മഹാശക്തിയല്ല ; വിശ്വഗുരുവാണെന്നും മോഹൻ ഭഗവത്

0
ടൊറന്റോ: ലോകത്തിന് മുന്നിൽ അധിനിവേശം സ്ഥാപിക്കുന്ന ഒരു മഹാശക്തിയല്ല ഇന്ത്യയെന്ന് ആർഎസ്എസ്...