പ്രദേശവാസികളെ അക്രമിച്ച പേയിളകിയ പശുവിനെ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പയ്യാമ്പലം ബീച്ചില്‍ പശുവിന്റെ പരാക്രമം. ബീച്ചില്‍ അലഞ്ഞുതിരിയുകയായിരുന്ന പശു പൊടുന്നനെയാണ് പരാക്രമം കാട്ടിത്തുടങ്ങിയത്. പശുവിന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്കാണ് കുത്തേറ്റത്. ശനിയാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം. ബീച്ചില്‍ ഏറെ ജനത്തിരക്കുള്ള സമയമായിരുന്നു ഇത്. വിവിധ സ്ഥലങ്ങളിലുള്ളവരായതിനാല്‍ ആര്‍ക്കൊക്കെയാണ് കുത്തേറ്റതെന്ന് വ്യക്തമായിട്ടില്ല. പശുവിന്റെ പരാക്രമം കണ്ട് ബീച്ചില്‍ സുരക്ഷാചുമതലയുള്ള ജീവനക്കാരന്‍ പോലീസിലും അഗ്നിരക്ഷാസേനയിലും വിവരമറിയിച്ചു. തുടര്‍ന്ന് പയ്യമ്പലത്തിലേക്കുള്ള ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. ബീച്ചിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണമേര്‍പ്പെടുത്തി.

പോലീസ് കണ്‍ട്രോള്‍ റൂമിലെ രണ്ട് വാഹനങ്ങളും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. മൃഗസംരക്ഷണവകുപ്പിലെ ജീവനക്കാരും സ്ഥലത്തെത്തി. ദീര്‍ഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് അഗ്‌നിരക്ഷാസേനയും പോലീസും ചേര്‍ന്ന് പശുവിനെ മയക്കുമരുന്ന് കുത്തിവെച്ച്‌ മെരുക്കിയത്. പേയിളകിയെന്ന് സ്ഥിരീകരിച്ച പശുവിനെ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ കുത്തിവെപ്പ് നല്‍കി കൊന്നു. പശുവിന്റെ ഉടമയാരെന്ന് കണ്ടെത്താനായിട്ടില്ല. അലഞ്ഞുതിരിയുന്ന കന്നുകാലികളും നായ്ക്കളും പയ്യാമ്പലത്തെ പതിവുകാഴ്ചയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലത്തായ് പോക്സോ കേസ് : പ്രതി പത്മരാജൻ്റെ ശിക്ഷ മരവിപ്പിച്ചു

0
കൊച്ചി: പാലത്തായ് പോക്സോ കേസിൽ പ്രതി പത്മരാജൻ്റെ ശിക്ഷ മരവിപ്പിച്ചു....

റോഡിലെ ഗട്ടറുകൾ അടക്കാൻ ഗ്രാവലുമായി എത്തിയ ടിപ്പർ റോഡിലെ വലിയ ഗർത്തത്തിലേക്ക് വീണു

0
നാസിക്: റോഡിലെ ഗട്ടറുകൾ അടക്കാൻ ഗ്രാവലുമായി എത്തിയ ടിപ്പർ റോഡിലെ...

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...