അങ്കണവാടി കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കല്ലുവാതുക്കലിലെ അങ്കണവാടി കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തു. അങ്കണവാടി വര്‍ക്കര്‍ ഉഷാകുമാരിയെയും ഹെല്‍പ്പര്‍ സജ്ന ബീവിയെയും സസ്‌പെന്‍ഡ് ചെയ്തു. ചൈല്‍ഡ് ഡവലപ്മെന്റ് പ്രോജക്‌ട് ഓഫീസറുടേതാണ് നടപടി. പ്രാഥമിക അന്വേഷണത്തില്‍ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ്, സസ്പെന്‍ഷന്‍. അങ്കണവാടിയില്‍നിന്നു ഭക്ഷണം കഴിച്ചാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. അങ്കണവാടിയിലെ നാല് കുട്ടികളാണ് ചികിത്സ തേടിയത്. തുടര്‍ന്ന്, നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ അങ്കണവാടിയില്‍ നിന്ന് പുഴുവരിച്ച അരി കണ്ടെത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐഎഎസ് തലത്തിൽ വൻ മാറ്റം ; എൻ. പ്രശാന്തിനും ശ്രീറാമിനും പുതിയ ചുമതലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന്...

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...