കടപ്രയില്‍ 19 കന്നുകാലികളെ മൃഗസംരക്ഷണ വകുപ്പ് മാറ്റി പാര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കടപ്ര പഞ്ചായത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഒരുക്കിയിരിക്കുന്ന ക്യാമ്പിലേക്ക് 16 പശുക്കളെയും മൂന്ന് കിടാക്കളെയും മാറ്റി പാര്‍പ്പിച്ചു. എല്ലാ താലൂക്കുകളിലും റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ പഞ്ചായത്തിലെയും വെറ്ററിനറി സര്‍ജന്മാര്‍ക്ക് അടിയന്തര സാഹചര്യത്തില്‍ മൃഗങ്ങളെ പാര്‍പ്പിക്കുവാന്‍ ഉള്ള സൗകര്യം അതത് പഞ്ചായത്ത് അധികൃതരുമായി ആലോചിച്ച് കണ്ടെത്തുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.കെ.ജ്യോതിഷ് ബാബു പറഞ്ഞു.

വലിയ ഉരുക്കള്‍ക്ക് 70 രൂപയും ചെറിയ ഉരുക്കള്‍ക്ക് 35 രൂപയും ദിവസ നിരക്കില്‍ കാലിത്തീറ്റയ്ക്കുള്ള ധനസഹായം പിന്നീട് നല്കുമെന്നും അദ്ദേഹം പറഞ്ഞു. മഴക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു (ഫോണ്‍ : 7907973480 /9495702577). മഴക്കെടുതി മൂലമുള്ള നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ വലതുകൈ അറ്റു ; 17 ശസ്ത്രക്രിയകൾ ; കിടപ്പിലായ ജീവനക്കാരിയെ...

0
ചേർത്തല: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയുണ്ടായ വാഹനാപകടത്തിൽ വലതുകൈ അറ്റുപോവുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത്...

കോഴിക്കോട് നഗരത്തിൽ പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം ; ഉദ്യോഗസ്ഥന് പരിക്ക്

0
കോഴിക്കോട് : കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരേ ആക്രമണം....

ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുതെന്ന് കരുതുന്നവർ യഥാർഥ ഹിന്ദുവല്ല : ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്

0
ന്യൂയോർക്ക്: ഹിന്ദുരാഷ്ട്ര സങ്കൽപം എന്നാൽ മുസ്ലീങ്ങളെ ഒഴിവാക്കിയുള്ളതല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ...

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട കേസ് : ഒരാൾ കൂടി അറസ്റ്റിൽ

0
കോഴിക്കോട്: ബെം​ഗളൂരുവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ന​ഗ്നനാക്കി മര്‍ദ്ദിക്കുകയും രക്ഷിതാക്കളെ വിളിച്ച്...