ഭാര്യയുമായി വേര്‍പിരിയാന്‍ കാരണമായി ; പിതാവ് മകളെ കഴുത്തറുത്ത് ചുട്ടുകൊന്നു

For full experience, Download our mobile application:
Get it on Google Play

രാജസ്ഥാൻ : പിതാവ് മകളെ കഴുത്തറുത്ത് ചുട്ടുകൊന്നു. പാലി ജില്ലയിലാണ് സംഭവം. ഒളിവില്‍ കഴിയുന്ന പ്രതി ശിവ് ലാല്‍ മേഘ്വാളിനാണ് പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. പ്രതിയുമായി പിരിഞ്ഞ് ഭാര്യയും മകളും ഗുജറാത്തിലായിരുന്നു താമസം. കുടുംബ വഴക്കിനു കാരണം മകളാണെന്ന് ധരിച്ചായിരുന്നു പിതാവിന്റെ ക്രൂരകൃത്യം. പ്രതി ശിവലാല്‍ മേഘ്വാള്‍ 12 വര്‍ഷമായി കുടുംബവുമായി വേര്‍പ്പിരിഞ്ഞ് പാലി ജില്ലയിലാണ് കഴിയുന്നത്. ഇയാളുടെ ഭാര്യയും മക്കളും ഗുജറാത്തിലാണ് താമസം. ഭാര്യയുമായി വേര്‍പ്പിരിഞ്ഞതിനും കുടുംബം ശിഥിലമായതിനും പിന്നില്‍ മൂത്ത മകളായിരുന്നുവെന്ന് പ്രതിയും പിതാവുമായ ശിവലാല്‍ വിശ്വസിച്ചിരുന്നു.

തിങ്കളാഴ്ച പാലിയിലെ ഒരു ഗ്രാമത്തില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ആയിരുന്നു പ്രതിയുടെ രണ്ട് പെണ്‍മക്കളും എത്തിയത്. മൂത്ത മകള്‍ നിര്‍മ്മയോട് കുറച്ചു കാര്യങ്ങള്‍ സംസാരിക്കാന്‍ ഉണ്ടെന്നും തന്നോടൊപ്പം വരണമെന്നും പ്രതി ആവശ്യപ്പെട്ടു. ആളൊഴിഞ്ഞ സ്ഥലത്തേക്ക് നിര്‍മ്മയെ കൂട്ടിക്കൊണ്ടു പോയശേഷമായിരുന്നു കൃത്യം നടത്തിയത്. മകളെ കഴുത്തറുത്ത് കൊന്നശേഷം പെട്രോള്‍ ഉപയോഗിച്ച് തീ കൊളുത്തി. കൃത്യം നടത്തി തിരികെ വരുന്ന സമയത്ത് ഇയാളുടെ കൈകളിലെ രക്തം കണ്ട് ഇളയ മകള്‍ നിലവിളിക്കുകയും ഗ്രാമവാസികള്‍ ഓടിക്കൂടുകയും ചെയ്തു. കത്തിക്കരിഞ്ഞ നിലയിലായിരുന്നു നിര്‍മ്മയുടെ ശരീരം കണ്ടെത്തിയത്. സംഭവം സ്ഥലത്തുനിന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...