സിജെപി പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് സിബിസിഐ

For full experience, Download our mobile application:
Get it on Google Play

 ഡൽഹി : സിജെപി പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് സിബിസിഐ. ക്രിയാത്മകമായ ചർച്ചയ്ക്ക് കേന്ദ്രസർക്കാർ തയാറാകണം. പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായെന്നും വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും സിബിസിഐ പറഞ്ഞു. അതിനിടെ സിജെപി പ്രവർത്തകർക്ക് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ രം​ഗത്തെത്തി. പ്രധാനമന്ത്രിയുടേയും കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടേയും രാജിയാവശ്യപ്പെട്ടാണ് പ്രതിഷേധം. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലാണ് പ്രതിഷേധം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും കോൺഗ്രസ് എംപിമാരും മുഖ്യമന്ത്രിമാരായ വിഡി സതീശനും ഡികെ ശിവകുമാറും പ്രതിഷേധത്തിൽ പങ്കെടുത്തു.

പ്രതീകാത്മകമായി കൈകൾ ബന്ധിച്ചാണ് പ്രതിഷേധം. ഡീൻ കുര്യാക്കോസ് എംപിയേയും മന്ത്രി പിസി വിഷ്ണുനാഥിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. പരീക്ഷാക്രമക്കടിൽ ഇന്നലെ ഡൽഹിയെ സ്തംഭിപ്പിച്ചായിരുന്നു കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം. ആവശ്യങ്ങൾ പരിഗണിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സിജെപി. പോലീസ് നടപടിയിൽ 120 ഓളം പേർക്കാണ് പരുക്കേറ്റത്. സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ളവരിൽ ചിലരുടെ നില ഗുരുതരമാണ്. പ്രതിഷേധത്തിൽ ഇതുവരെ അഞ്ച് FIR-കളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 118 പോലീസുകാർക്ക് പരുക്കേറ്റെന്നാണ് സർക്കാർ വാദം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം....

ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി മുന്നേറാമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി...

എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിൽ പ്രതികരണവുമായി ബി...

0
ഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം...

തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി

0
മലപ്പുറം: തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി. അധ്യാപകനിൽ നിന്ന്...