‘ബാസ്കറ്റ് കില്ലിങ് ‘ സി.ബി.ഐ 5 – ദി ബ്രെയിന്‍ ; ട്രെയിലർ എത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ‘സി.ബി.ഐ 5 – ദി ബ്രെയിന്‍’ ട്രെയിലർ എത്തി. സേതുരാമയ്യർ ആയി മമ്മൂട്ടി നിറഞ്ഞു നിൽക്കുന്ന ട്രെയിലറിൽ വിക്രം എന്ന കഥാപാത്രമായി ജഗതിയെയും കാണാം.’ ആ 20 മിനിറ്റിലുണ്ട്, എല്ലാ സംശയങ്ങൾക്കും കൺഫ്യൂഷൻസിനുമുള്ള ഉത്തരം’ – സി.ബി.ഐ ചലച്ചിത്ര പരമ്പരയുടെ അഞ്ചാം ഭാഗം ബാസ്കറ്റ് കില്ലിങ്ങിന്റെ ഉള്ളറകളിലേക്ക് ആഴത്തിലിറങ്ങുന്ന ഇൻവെസ്റ്റിഗേഷനാണെന്ന സൂചന നൽകി ആരാധകരിൽ ഉദ്വേഗം ജനിപ്പിക്കുന്ന ട്രെയിലറാണ് കാണാൻ സാധിക്കുന്നത്. എസ്.എൻ സ്വാമിയുടെ തിരക്കഥയിൽ കെ.മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്. സ്വർഗചിത്ര അപ്പച്ചനാണ് നിർമാണം. ബുദ്ധിതന്ത്രങ്ങളുടെ ചതുരംഗക്കളിക്കിറങ്ങുന്ന സേതുരാമയ്യരെ പഴയ അതേ രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കുന്ന മമ്മൂട്ടി തന്നെയാണ് ട്രെയിലറിലെ ആവേശക്കാഴ്ച.

മലയാള കുറ്റാന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച പരമ്പരയായ സി.ബി.ഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം വരവും ഗംഭീരമാകും എന്ന സൂചനയാണ് ട്രെയ്‍ലർ നൽകുന്നത്. മമ്മൂട്ടിയോടൊപ്പം ചാക്കോയും വിക്രവുമായി മുകേഷും ജഗതിയും തിരിച്ചെത്തുന്നു. രൺജി പണിക്കർ, സായ് കുമാർ, സൗബിൻ ഷാഹിർ, മുകേഷ്, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശാ ശരത്ത്, കനിഹ, മാളവിക മേനോൻ, അൻസിബ, മാളവിക നായർ മായാ വിശ്വനാഥ്, സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ്, സോഫി എം.ജോ, തണ്ടൂർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...