ശ്രീകാര്യത്തിന് സമീപത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ഏഴുപേരെ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശ്രീകാര്യത്തിന് സമീപത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ഏഴുപേരെ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഇക്കഴിഞ്ഞ 18ന് രാത്രിയായിരുന്നു സംഭവം. ഒരുകുടുംബത്തിലെ അംഗങ്ങള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മെഡിക്കല്‍ കോളേജിലെ ചികിത്സയ്‌ക്കുശേഷം ഇവരെ ഇന്നലെ പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മൂന്നുപേര്‍ ഒഴികെ മറ്റുള്ളവര്‍ ആശുപത്രി വിട്ടു. സംഭവത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി ഹോട്ടല്‍ പൂട്ടി സീല്‍ ചെയ്‌തു.

18ന് രാത്രി പോങ്ങുംമൂട് സ്വദേശിയായ ഗൃഹനാഥന്‍ ശ്രീകാര്യം ജംഗ്‌ഷനില്‍ മുസ്ലിം പള്ളിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചാണ് കുടുംബാംഗങ്ങള്‍ ആശുപത്രിയിലായത്. ഛര്‍ദ്ദിയും തലകറക്കവും വയറിളക്കവും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...