സി.ബി.ഐ അന്വേഷണം സമര വിജയം ; ആന്റോ ആന്റണി എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പൂക്കോട് വെറ്റിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ മർദ്ദനനത്തിനിരയായി കൊല്ലപ്പെട്ട സംഭവം സംബന്ധിച്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട സംസ്ഥാന സർക്കാർ നടപടി നീതിക്കായുള്ള കോൺഗ്രസ് പോഷക സംഘടനാ നേതാക്കളുടെ സമരത്തിന്റെ വിജയമാണെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുമ്പിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ നടത്തിയ നേതാക്കൾക്ക് ഐക്യദാർഢ്യം പ്രഖാപിച്ച് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ എന്നിവർ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു മുമ്പിൽ നടത്തിയ അനുഭാവ സത്യാഗ്രത്തിന്റെ സമാപന സമ്മേനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരത്തിന്റെ അഹന്തയിൽ കലാലയങ്ങളിൽ ഇടിമുറികൾ സൃഷ്ടിച്ച് എതിർ സംഘടനയിൽപ്പെട്ടവരേയും തങ്ങളുടെ താല്പര്യങ്ങൾക്ക് വഴങ്ങാത്തവരേയും മർദ്ദനങ്ങൾക്ക് വിധേയരാക്കി കൊലപ്പെടുത്തുന്ന സ്റ്റാലിനിസ്റ്റ് ക്രൂരന്മാരായി ഭരണകക്ഷി വിദ്യാർത്ഥി സംഘടനകൾ അധപ്പതിച്ചിരിക്കുയാണെന്നും ഇത് തടയേണ്ട ഭരണ സംവിധാനവും പോലീസും എല്ലാ സംഭവങ്ങൾക്കും കൂട്ടുനിൽക്കുകയാണെന്നും ആന്റോ ആന്റണി കുറ്റപ്പെടുത്തി. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ലാലി ജോൺ അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ സമാപന പ്രസംഗം നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം ജോർജ്ജ് മാമ്മൻ കൊണ്ടൂർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം,സജി കൊട്ടക്കാട്, പോഷക സംഘടനാ ഭാരവാഹികളായ ജിതിൻ നൈനാൻ, ആഘോഷ്.വി.സുരേഷ്, പി.കെ. ഇക്ബാൽ, അജിത് മണ്ണിൽ, റെനീസ് മുഹമ്മദ്, അബ്ദുൾ കലാം ആസാദ്,സുജാ ജോൺ ,സുധാ നായർ, കുഞ്ഞൂഞ്ഞമ്മ ജോസഫ്, ഗീതാ ചന്ദ്രൻ , റ്റി എസ്. സുനിൽകുമാർ , ടെറിൻ ജോർജ്ജ്, സജിനി മോഹൻ, റ്റി.ജി. നിഥിൻ ,ജോയമ്മ സൈമൺ ചിത്രാ രാമചന്ദ്രൻ, റൂബി ജോൺ എന്നിവർ പ്രസംഗിച്ചു. സത്യാഗ്രഹ സമരം നടത്തിയ രജനി പ്രദീപ്, വിജയ് ഇന്ദുചൂഡൻ, അലൻ ജിയോ മൈക്കിൾ എന്നിവർക്ക് ആന്റോ ആന്റണി എം.പി കരിക്കിൻ വെള്ളം നല്കി സത്യാഗ്രഹം അവസാനിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...