തിരുവനന്തപുരം :കേരളത്തില്‍ സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ നേരത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാതെയും ഹൈക്കോടതി നിര്‍ദേശമില്ലാതെയും കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരെയുടെ പരാതി പ്രകാരം സിബിഐ അന്വേഷണം തുടങ്ങുകയും ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷം ആണ് സര്‍ക്കാര്‍ ഈ തീരുമാനം കൈകൊണ്ടത്.
ഇനി മുതല്‍ സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ സിബിഐക്ക് കേരളത്തില്‍ അന്വേഷണം നടത്താന്‍ സാധിക്കില്ല. ഇനി സിബിഐക്ക് കേരളത്തില്‍ അന്വേഷണം ഏറ്റെടുക്കണമെങ്കില്‍ സര്‍ക്കാര്‍ അനുമതിയോ കോടതി അനുമതിയോ ആവശ്യമാണ്.